23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • *വിവാദ ബില്ലുകളിൽ ഗവർണറുടെ തീരുമാനം 17ന് ശേഷം.*
Kerala

*വിവാദ ബില്ലുകളിൽ ഗവർണറുടെ തീരുമാനം 17ന് ശേഷം.*

തിരുവനന്തപുരം ∙ വിവാദം സൃഷ്ടിച്ച ലോകായുക്ത, സർവകലാശാലാ ഭേദഗതി ബില്ലുകൾ ഉൾപ്പെടെയുള്ളവയിൽ 17നു ശേഷമേ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തീരുമാനം എടുക്കൂ. നിയമസഭ പാസാക്കിയ 12 ബില്ലുകൾ ഇന്നലെ വരെ രാജ്ഭവനിൽ എത്തിയിട്ടില്ല.ഇന്ന് അട്ടപ്പാടിയിലേക്ക് പോകുന്ന ഗവർണർ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിപാടികളിൽ പങ്കെടുത്ത ശേഷം 17നു മാത്രമേ തിരുവനന്തപുരത്തു തിരികെ എത്തൂ. അതിനു മുൻപ് ബില്ലുകൾ രാജ്ഭവനിൽ എത്തിയാൽ 17നു ശേഷം ഗവർണർ വിശദമായി പരിശോധിക്കും. വിവാദ ബില്ലുകളിൽ നിയമോപദേശം തേടാനാണു സാധ്യത. നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർക്ക് അയയ്ക്കാൻ സർക്കാർ വൈകിയ സാഹചര്യത്തിൽ ആവശ്യത്തിനു സമയം എടുത്ത് ആയിരിക്കും ഗവർണറുടെ പരിശോധന.തുടർച്ചയായി ഓണം അവധി വന്നതു മൂലമാണ് ബില്ലുകൾ അയയ്ക്കാൻ വൈകിയത്. നിയമസഭയിൽ നിന്നു സെക്രട്ടേറിയറ്റിലെ നിയമ വകുപ്പിലേക്ക് പോയ ബില്ലുകൾ മുഖ്യമന്ത്രിയുടെ ഓഫിസ് വഴി വേണം രാജ്ഭവനിൽ എത്താൻ. ബില്ലുകൾ നിയമപരവും ഭരണഘടനാപരവുമാണോ എന്ന് ഗവർണർ വിലയിരുത്തും. കൂടുതൽ വിശദീകരണം തേടി അവ പിടിച്ചു വയ്ക്കാനും സർക്കാരിലേക്കു തിരികെ അയയ്ക്കാനും രാഷ്ട്രപതിയുടെ അംഗീകാരത്തിനായി കേന്ദ്രത്തിലേക്ക് വിടാനും ഗവർണർക്ക് അധികാരമുണ്ട്. തിരുവനന്തപുരത്തു നടക്കുന്ന ഓണം വാരാഘോഷത്തെക്കുറിച്ചോ സമാപന ഘോഷയാത്രയെക്കുറിച്ചോ ഇന്നലെയും ആരും ഗവർണറെ അറിയിച്ചിട്ടില്ല. ടൂറിസം മന്ത്രിമാർ നേരിട്ട് ഗവർണറെ കണ്ടു കാര്യങ്ങൾ വിശദീകരിക്കുന്നതാണു കീഴ്‍വഴക്കം.

Related posts

വാതിൽ‍പ്പടി സേവന പദ്ധതി ഡിസംബറിൽ സംസ്ഥാനമൊട്ടാകെ: മുഖ്യമന്ത്രി.

Aswathi Kottiyoor

ഞങ്ങളും കൃഷിയിലേക്ക്: കേളകം ഗ്രാമ പഞ്ചായത്ത്തല ഉദ്ഘാടനം നടന്നു

Aswathi Kottiyoor

ജോലി തട്ടിപ്പ്: റെയിൽവേ ജീവനക്കാരിലേക്കും അന്വേഷണം

Aswathi Kottiyoor
WordPress Image Lightbox