24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • പിൻ സീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ്‌ നിർബന്ധമാക്കുന്നു*
Kerala

പിൻ സീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ്‌ നിർബന്ധമാക്കുന്നു*


പിന്‍ സീറ്റ് യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ അലാം ശബ്ദിക്കുന്നതിനുള്ള സംവിധാനം വേണമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ചട്ടം ഉടന്‍ പുറത്തിറക്കുമെന്നും ഗഡ്കരി പറഞ്ഞു.

പിന്‍സീറ്റ് യാത്രികര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും പലരും അത് പാലിക്കുന്നില്ല. മുന്‍സീറ്റില്‍ ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ അലാം ശബ്ദിക്കുന്ന സംവിധാനം പുതിയ കാറുകളിലുണ്ട്. പിന്‍സീറ്റിലും ഇത്തരം സംവിധാനം ഏര്‍പ്പെടുത്തുന്നത് നിര്‍ബന്ധമാക്കുന്ന കാര്യം പരിഗണനയിലാണെന്ന് ഗഡ്കരി പറഞ്ഞു.

ടാറ്റ ഗ്രൂപ്പ് മുന്‍ മേധാവി സൈറസ് മിസ്ത്രി വാഹാനാപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്നാണ് രാജ്യത്ത് സീറ്റ് ബെല്‍റ്റ് ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. പിന്‍സീറ്റില്‍ യാത്ര ചെയ്ത മിസ്ത്രി സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു.

സീറ്റ് ബെല്‍റ്റ് ധരിക്കുന്നതിനെക്കുറിച്ച്‌ രാജ്യവ്യാപക പ്രചാരണം നടത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് ഗഡ്കരി പറഞ്ഞു. അമിതാഭ് ബച്ചന്‍, അക്ഷയ് കുമാര്‍ തുടങ്ങിയ ബോളിവുഡ് നടന്മാര്‍ ഇതുമായി സൗജന്യമായി സഹകരിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഗഡ്കരി അറിയിച്ചു.

Related posts

നിയമസഭാ പുസ്തകോത്സവം : മീഡിയ സെന്റർ പ്രവർത്തനം തുടങ്ങി

Aswathi Kottiyoor

ശബരിമല മഹോത്സവം: ദക്ഷിണേന്ത്യൻ മന്ത്രിമാരുടെ യോഗം നവംബർ 2ന്

Aswathi Kottiyoor

സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം ; മികച്ച സീരിയല്‍ ഇല്ല, നിലവാരത്തകര്‍ച്ച .

Aswathi Kottiyoor
WordPress Image Lightbox