24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • വിവാദങ്ങളുടെ വഴിക്കില്ല; ലക്ഷ്യം വികസനം, ക്ഷേമം
Kerala

വിവാദങ്ങളുടെ വഴിക്കില്ല; ലക്ഷ്യം വികസനം, ക്ഷേമം

അനാവശ്യ വിവാദങ്ങളുണ്ടാക്കി വികസന പ്രവർത്തനങ്ങളിൽനിന്ന്‌ ശ്രദ്ധതിരിക്കാനുള്ള പ്രതിപക്ഷ–-മാധ്യമ നീക്കങ്ങളെ അവഗണിച്ച്‌ സർക്കാർ കുതിക്കുന്നു. പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കുന്നതിലും പുതിയവ തുടങ്ങുന്നതിലും പെൻഷനുകളടക്കം ക്ഷേമകാര്യങ്ങൾ വിട്ടുവീഴ്‌ചയില്ലാതെ നടപ്പാക്കുന്നതിലുമാണ്‌ സർക്കാരിന്റെ ശ്രദ്ധ. രണ്ടുവർഷത്തെ കോവിഡ്‌ അടച്ചിടലിനുശേഷം ഓണക്കാലം സമൃദ്ധമാകുന്നതും ഇതിന്റെ ഫലമാണ്‌.

സാമൂഹ്യ ക്ഷേമപെൻഷനുകൾക്കായി സർക്കാർ അനുവദിച്ചത്‌ 1749 കോടി രൂപ. ബാങ്ക്‌ അക്കൗണ്ടുകൾ വഴിയും നേരിട്ടും 60 ലക്ഷത്തിലധികം പേർക്ക്‌ തുക കൈമാറി. സംസ്ഥാനത്തൊട്ടാകെ സിവിൽ സപ്ലൈസ്‌, കൺസ്യൂമർഫെഡ്‌, കുടുംബശ്രീ ഓണച്ചന്തകൾ സബ്സിഡിനിരക്കിൽ പലചരക്ക്‌, പച്ചക്കറി സാധനങ്ങൾ വിൽക്കുന്നു. ഇതിന്റെ ഭാഗമായാണ്‌ പൊതുമാർക്കറ്റിൽ വിലക്കയറ്റമില്ലാത്തതും കരിഞ്ചന്ത അസ്തമിച്ചതും. ശമ്പളവിതരണത്തിലും മറ്റുമായി കെഎസ്‌ആർടിസി ജീവനക്കാർക്കുണ്ടായിരുന്ന ആശങ്ക മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട്‌ പരിഹരിച്ചു. പരാതികളേതുമില്ലാതെ പ്ലസ്‌വൺ പ്രവേശനം പൂർത്തിയാക്കി.

ഇന്ത്യയിൽ വ്യാവസായിക അന്തരീക്ഷം ഏറ്റവും മെച്ചപ്പെട്ട സംസ്ഥാനങ്ങളുടെ പട്ടികയിലാണ്‌ കേരളം. ഈ വർഷം ഒരു ലക്ഷം സംരംഭമെന്ന ലക്ഷ്യത്തോട്‌ വലിയ പ്രതികരണമാണ്‌ ലഭിക്കുന്നത്‌. സർവകലാശാലാ നിയമനങ്ങളുടെയും അവശ്യനിയമനിർമാണങ്ങളുടെയും പേരിൽ അനാവശ്യ വിവാദമാണുയർന്നത്‌. ഗവർണറെ തെറ്റിദ്ധരിപ്പിച്ച്‌ പ്രകോപിപ്പിക്കാനും മാധ്യമങ്ങൾ ശ്രമിച്ചു. ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ ഗവർണർ നിറവേറ്റണമെന്ന നിലപാട്‌ ആവർത്തിക്കുമ്പോഴും ഏറ്റുമുട്ടലിനോ സംഘർഷത്തിനോ ഇല്ലെന്നാണ്‌ സർക്കാർ വ്യക്തമാക്കിയത്‌.

Related posts

9 സർക്കാർ ആശുപത്രികൾക്ക് കൂടി മാതൃശിശു സൗഹൃദ ആശുപത്രി അംഗീകാരം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

തിരക്കഥാകൃത്ത് ജോണ്‍ പോള്‍ അന്തരിച്ചു*

Aswathi Kottiyoor

കേരളത്തെ സുരക്ഷിത ഭക്ഷണ ഇടമാക്കാന്‍ എല്ലാവരും സഹകരിക്കണം: മന്ത്രി വീണാ ജോര്‍ജ്*

Aswathi Kottiyoor
WordPress Image Lightbox