30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കൊട്ടിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു
Kerala

കൊട്ടിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു

കേളകം : കൊട്ടിയൂർ യുണൈറ്റഡ് മർച്ചന്റ്സ് ചേംബറിന്റെ (യുഎംസി) ഘടകമായ കൊട്ടിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഓണാഘോഷവും പൊതുയോഗവും ഓഫീസ് ഉദ്ഘാടനവും നടന്നു.

സംസ്ഥാന ജില്ലാ ഭാരവാഹികൾക്കുള്ള സ്വീകരണവും ഇതോടൊപ്പം നടന്നു. നീണ്ടുനോക്കി സൗപർണിക ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് യുഎംസി. സംസ്ഥാന പ്രസിഡന്റ് ജോബി വി. ചുങ്കത്ത് ഉദ്ഘാടനം ചെയ്തു. കൊട്ടിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജി തോമസ് അധ്യക്ഷത വഹിച്ചു.

കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം മുഖ്യാതിഥിയായി. സംസ്ഥാന ജനറൽ സെക്രട്ടറി സി.എച്ച് ആലിക്കുട്ടിഹാജി മുഖ്യ പ്രഭാഷണം നടത്തി.

40 വർഷത്തിലധികമായി വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവരേയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ചടങ്ങിൽ അനുമോദിച്ചു.

Related posts

മരണം16, ദുരിതാശ്വാസ ക്യാമ്പുകൾ 156

Aswathi Kottiyoor

വീണ്ടും ഇടപെടല്‍: പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ വിവരം ജനങ്ങള്‍ക്ക് ഹൈക്കോടതിയെ അറിയിക്കാം.

Aswathi Kottiyoor

വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ സേവനങ്ങൾ ഇനി ഓൺലൈനിൽ

Aswathi Kottiyoor
WordPress Image Lightbox