27.7 C
Iritty, IN
July 3, 2024
  • Home
  • Kerala
  • ‘2025ഓടെ പേവിഷബാധ മരണങ്ങൾ ഒഴിവാക്കണം’; വിദഗ്ധ സമിതി രൂപീകരിച്ച് സർക്കാർ
Kerala

‘2025ഓടെ പേവിഷബാധ മരണങ്ങൾ ഒഴിവാക്കണം’; വിദഗ്ധ സമിതി രൂപീകരിച്ച് സർക്കാർ

2025ഓടെ പേവിഷബാധ മൂലമുള്ള മരണങ്ങൾ പൂർണമായി ഒഴിവാക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ വിദഗ്ധ സമിതിയോട് സർക്കാർ ആവശ്യപ്പെട്ടു. ഇന്നലെയാണ് പേവിഷബാധ സംബന്ധിച്ച പഠനം നടത്താൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ചെയർമാനായ സമിതി രൂപീകരിച്ചത്. പഠനത്തിന് 9 ടേംസ് ഓഫ് റഫറൻസ് ഉൾപ്പെടുത്തി സർക്കാർ ഉത്തരവിറങ്ങി. കമ്മിറ്റി ഒരു മാസത്തിനകം റിപ്പോർട്ട് സമർപിക്കണം. സംസ്ഥാനത്ത് പേവിഷബാധയേറ്റുള്ള മരണങ്ങൾ വർധിച്ച സാഹചര്യത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്.കമ്മിറ്റി പരിശോധിക്കേണ്ട കാര്യങ്ങൾ:

∙ വാക്സിനും ഇമ്യൂണോഗ്ലോബുലിനും സ്വീകരിച്ച ചില ആളുകൾക്ക് എങ്ങനെ മരണം സംഭവിച്ചു.
∙ മരണം സംഭവിക്കാതിരിക്കാൻ എന്തൊക്കെ ഇടപെടൽ സാധ്യമായിരുന്നു.
∙ വാക്സിൻ നൽകുന്നവരുടെ അറിവ്, മനോഭാവം, കഴിവ് എന്നിവ പരിശോധിക്കണം. പരിശീലനം ആവശ്യമുണ്ടോയെന്നും നോക്കണം.
∙ നിലവിലെ വാക്സീൻ നയത്തിൽ പാളിച്ചകളുണ്ടോ, മാറ്റങ്ങൾ ആവശ്യമാണോ
∙ വാക്സീൻ വഴി ഉൽപാദിപ്പിക്കപ്പെടുന്ന ആന്റിബോഡിയുടെ പ്രവർത്തനശേഷി എങ്ങനെയെന്നു പരിശോധിക്കണം.
∙ പേവിഷ ബാധയ്ക്കെതിരെയുള്ള മരുന്നു സൂക്ഷിക്കാനുള്ള സംവിധാനം ആശുപത്രികളിൽ ഉണ്ടോ
∙ വാക്സിനേഷനുമായി ബന്ധപ്പെട്ട് വ്യക്തികളോ സ്ഥാപനങ്ങളോ തെറ്റുകളോ കുറവുകളോ വരുത്തിയുണ്ടെങ്കില്‍ അവർ ഉത്തരം പറയേണ്ട കാര്യങ്ങൾ വിശദമാക്കണം.
∙ 2025ന് മുൻപ് കേരളത്തെ പേവിഷബാധമൂലമുള്ള മരണങ്ങളില്ലാത്ത സംസ്ഥാനമാക്കി മാറ്റാനുള്ള നിർദേശങ്ങൾ
∙ ഇതിലൊന്നും ഉൾപ്പെടാത്ത മറ്റു കാര്യങ്ങൾ

Related posts

മാംസ ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ സർക്കാർ ലക്ഷ്യമിടുന്നു: മന്ത്രി ജെ ചിഞ്ചുറാണി

Aswathi Kottiyoor

സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തൽ: നാളെ ബിൽ പാർലമെൻ്റിൽ

Aswathi Kottiyoor

സർക്കാർ സ്ഥാപനങ്ങളിലെ ഇന്റേണൽ വിജിലൻസ് സെല്ലുകളുടെ പ്രവർത്തനം ഊർജിതപ്പെടുത്താൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

WordPress Image Lightbox