കെഎസ്ആര്‍ടിസിയിലെ കഴിഞ്ഞ രണ്ടുമാസത്തെ ശമ്പളകുടിശിക ചൊവ്വാഴ്ചയോടെ തന്നു തീര്‍ക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി യൂണിയന് നേതാക്കള്‍. കെഎസ്ആര്‍ടിസി യൂണിയൻ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്.
എല്ലാ മാസവും അഞ്ചിന് മുമ്പ് ശമ്പളം നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്നും ഉറപ്പ് നല്കി. ഡ്യൂട്ടി പരിഷ്കരണത്തേക്കുറിച്ച് യോഗത്തില്‍ വിശദമായ ചര്‍ച്ച നടന്നു. സിംഗിള്‍ ഡ്യൂട്ടി 12 മണിക്കൂറാക്കുന്നതിലുള്ള വിയോജിപ്പ് മുഖ്യമന്ത്രിയെ അറിയിച്ചതായി ടിഡിഎഫ് നേതാക്കൾ പറഞ്ഞു.
എല്ലാവര്ക്കും 12 മണിക്കൂര്‍ ഡ്യൂട്ടി ചെയ്യേണ്ടിവരില്ലെന്നും ഇതു സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച നടക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്ത് സമവായം കണ്ടെത്തിയ ശേഷം മാത്രമേ ഡ്യൂട്ടി പരിഷ്കരണം നടപ്പിലാക്കൂ