24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഓണാവധി: വീടുപൂട്ടി യാത്രപോകുന്നവര്‍ പോലീസിന്‍റെ മൊബൈല്‍ ആപ്പില്‍ വിവരങ്ങള്‍ നല്‍കണം
Kerala

ഓണാവധി: വീടുപൂട്ടി യാത്രപോകുന്നവര്‍ പോലീസിന്‍റെ മൊബൈല്‍ ആപ്പില്‍ വിവരങ്ങള്‍ നല്‍കണം

ഓണാവധിക്ക് വീടുപൂട്ടി യാത്രപോകുന്നവര്‍ അക്കാര്യം പോലീസിന്‍റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പോലീസിനെ അറിയിച്ചാൽ അധിക സുരക്ഷ ഉറപ്പു വരുത്താം. ഇത്തരം വീടുകള്‍ക്ക് സമീപം പോലീസിന്‍റെ സുരക്ഷയും പട്രോളിങും ശക്തിപ്പെടുത്താന്‍ ഉപകരിക്കും.

പോല്‍ ആപ് എന്ന കേരളാ പോലീസിന്‍റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തശേഷം മോര്‍ സർവീസസ് എന്ന വിഭാഗത്തിലെ ലോക്ക്ഡ് ഹൗസ് ഇന്‍ഫര്‍മേഷന്‍ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കാം. ഇങ്ങനെ നല്‍കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി പോലീസ് പട്രോളിങും സുരക്ഷയും ക്രമീകരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കും.

2020 ല്‍ നിലവില്‍ വന്ന ഈ സംവിധാനം ഇതുവരെ 2945 പേര്‍ വിനിയോഗിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ 450 പേരാണ് വീടുപൂട്ടി യാത്രപോകുന്ന വിവരം പോലീസിനെ അറിയിച്ച് സുരക്ഷ ഉറപ്പാക്കിയത്. തിരുവനന്തപുരം ജില്ലയില്‍ 394 പേരും എറണാകുളം ജില്ലയില്‍ 285 പേരും ഈ സംവിധാനം വിനിയോഗിച്ചിരിന്നു.

Related posts

കേരളം പ്രതിവർഷം മുപ്പതിനായിരം പേർക്ക് സ്ഥിരനിയമനം നൽകുന്നു: മന്ത്രി ബാല​ഗോപാൽ

Aswathi Kottiyoor

ട്രെയിൻ തട്ടി രണ്ടാം ക്ലാസുകാരൻ മരിച്ചു; ഒപ്പമുണ്ടായിരുന്ന സഹോദരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

Aswathi Kottiyoor

കർഷകർക്ക് കൃഷിവകുപ്പ് നൽകാനുള്ളത് 70.63 കോടി..

Aswathi Kottiyoor
WordPress Image Lightbox