27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മുഖ്യമന്ത്രിതല ചർച്ച ; പ്രതീക്ഷയർപ്പിച്ച്‌ കർണാടകം ; മൂന്ന്‌ പ്രധാന സംസ്ഥാനങ്ങൾ തമ്മിലുള്ള വ്യാപാര, സാംസ്കാരിക ബന്ധത്തിന്‌ കുതിപ്പാകും.*
Kerala

മുഖ്യമന്ത്രിതല ചർച്ച ; പ്രതീക്ഷയർപ്പിച്ച്‌ കർണാടകം ; മൂന്ന്‌ പ്രധാന സംസ്ഥാനങ്ങൾ തമ്മിലുള്ള വ്യാപാര, സാംസ്കാരിക ബന്ധത്തിന്‌ കുതിപ്പാകും.*


മംഗളൂരു
റെയിൽവേ വികസനത്തിൽ കേരളവും കർണാടകവും നടത്താൻ തീരുമാനിച്ച മുഖ്യമന്ത്രിതല ചർച്ചയിൽ പ്രതീക്ഷയർപ്പിച്ച്‌ കർണാടകം. തലശേരി–- മൈസൂരു, നിലമ്പൂർ–-നഞ്ചങ്കോട്‌ റെയിൽപ്പാത വികസനത്തോടൊപ്പം നിർദിഷ്‌ട സിൽവർ ലൈൻ പദ്ധതി മംഗളൂരുവരെ നീട്ടുന്നതും ചർച്ചയാവുന്നതിനെ ഏറെ ആഹ്ലാദത്തോടെയാണ്‌ ജനങ്ങൾ കാണുന്നത്‌.

തിരുവനന്തപുരത്ത്‌ നടന്ന ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സതേൺ കൗൺസിൽ യോഗത്തിലാണ്‌ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട്‌ ഇരുസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തിന്‌ ധാരണയായത്‌. തിരുവനന്തപുരം–-കാസർകോട്‌ യാത്രയ്‌ക്ക്‌ നാല്‌ മണിക്കൂർമാത്രം മതിയാകുന്ന സിൽവർ ലൈൻ മംഗളൂരുവരെ നീട്ടുന്നത്‌ വ്യാപാര, വിനോദസഞ്ചാര മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന്‌ വഴിയൊരുക്കും. പദ്ധതി യാഥാർഥ്യമായാൽ കേരളത്തിൽനിന്ന്‌ ഗോവ, മുംബൈ തുടങ്ങിയ നഗരങ്ങളിലേക്കും തിരിച്ചുമുള്ള യാത്രാസമയം വൻതോതിൽ കുറയും.ദക്ഷിണകന്നടയിലെ എട്ട്‌ മെഡിക്കൽ കോളേജ്‌ ഉൾപ്പെടെയുള്ള നിരവധി പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭൂരിപക്ഷം വിദ്യാർഥികളും കേരളീയരാണ്‌. മലബാറിൽനിന്ന്‌ ദിവസവും വന്നുപോകുന്ന വ്യാപാരികളും നിരവധി. സിൽവർ ലൈൻ മംഗളൂരുവിലേക്കു നീട്ടിയാൽ കൊല്ലൂർ മുകാംബിക, ഉഡുപ്പി ശ്രീകൃഷ്‌ണ ക്ഷേത്രം, കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം, ധർമസ്ഥല മഞ്ജുനാഥേശ്വര ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള തീർഥാടകർക്കും മംഗളൂരുവിൽനിന്ന്‌ ശബരിമല, ഗുരുവായൂർ, പത്മനാഭസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള തീർഥാടകർക്കും യാത്ര സുഗമമാകും. ഒഎൻജിസി, ന്യൂ മംഗളൂരു പോർട്ട്‌ അതോറിറ്റി, മംഗളൂരു റിഫൈനറീസ്‌ ആൻഡ്‌ പെട്രോ കെമിക്കൽസ്‌ തുടങ്ങി നിരവധി വ്യവസായ സ്ഥാപനങ്ങളിൽനിന്നുള്ളതും തിരിച്ചുമുള്ള ചരക്കുഗതാഗതവും വേഗത്തിലാകും.ഉയരും, വികസനത്തിന്റെ ചൂളംവിളി
കർണാടകത്തെയും കേരളത്തെയും കോർത്തിണക്കി റെയിൽവേ ഇടനാഴി വരുന്നത്‌ ഇരുസംസ്ഥാനത്തിനും നേട്ടമാകും. കുറഞ്ഞ ചെലവിലുള്ള ചരക്കുനീക്കവും ചുരുങ്ങിയ സമയത്തിൽ മംഗളുരുവിൽനിന്ന്‌ തിരുവന്തപുരത്തേക്കും തിരിച്ചുമുള്ള യാത്രയും സാധ്യമാകും. തമിഴ്‌നാടിനെയും കർണാടകത്തെയും ബന്ധിപ്പിക്കുന്ന അതിവേഗ പാതയും ചർച്ചയിലുണ്ട്‌. ഇതോടെ ദക്ഷിണേന്ത്യയിലെ മൂന്ന്‌ പ്രധാന സംസ്ഥാനങ്ങൾ തമ്മിലുള്ള വ്യാപാര, സാംസ്കാരിക ബന്ധത്തിന്‌ കുതിപ്പാകും.

മംഗളൂരു–-തിരുവനന്തപുരം യാത്രാസമയം കുറയുന്നത്‌ ഏറ്റവുമധികം പ്രയോജനപ്പെടുക ചരക്ക്‌ നീക്കത്തിനാകും. നിലവിൽ ട്രെയിൻ, റോഡ്‌ മാർഗം മണിക്കൂറുകളെടുത്ത്‌ ചരക്ക്‌ കൊണ്ടുവരുന്നതിൽ സാമ്പത്തിക ബാധ്യതയേറെയാണ്‌. പദ്ധതിവഴി ഇരുസംസ്ഥാനത്തും വ്യാപാര മേഖലയ്‌ക്ക്‌ പുത്തനുണർവാകും. നിലവിൽ റെയിൽപ്പാതയുള്ളതിനാൽ പുതിയ ട്രാക്ക്‌ നിർമാണമടക്കം പ്രയാസമില്ലാതെ പൂർത്തീകരിക്കാനാകും. മംഗളൂരു ആശുപത്രികളെ ആശ്രയിക്കുന്ന നിരവധിപേർ വടക്കൻ കേരളത്തിലുണ്ട്‌. റോഡ്‌ മാർഗത്തേക്കാൾ എളുപ്പത്തിൽ എത്തിച്ചേരാനായാൽ ചികിത്സാരംഗത്തും മുന്നേറ്റമാകും. തലശേരി –- മൈസുരു, നഞ്ചൻകോട്‌ –- നിലമ്പൂർ റെയിൽപ്പാത വികസനത്തിൽ ഇരുസംസ്ഥാനവും കൈകോർത്താൽ വടക്കൻ കേരളത്തിൽ വികസനത്തിന്റെ പുതിയ ചൂളംവിളി ഉയരും. റെയിൽപ്പാത വേണമെന്ന വയനാടിന്റെ സ്വപ്‌നസാക്ഷാത്‌കാരത്തിനും ചിറക്‌ മുളക്കും.

Related posts

പൂച്ചക്കുട്ടി കടുവക്കുഞ്ഞായി, വാട്ട്സ്ആപ്പിലൂടെ പരസ്യം, ഒന്നിന് വില 25 ലക്ഷം; വിരുതന്‍ പിടിയില്‍

Aswathi Kottiyoor

കടൽക്ഷോഭം: ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

Aswathi Kottiyoor

കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലേ​ക്ക് എ​ട്ട് ജ​ഡ്ജി​മാ​രെ ശി​പാ​ർ​ശ ചെ​യ്ത് സു​പ്രീം​കോ​ട​തി

Aswathi Kottiyoor
WordPress Image Lightbox