24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എസ്പിസി ക്യാമ്പ് ആരംഭിച്ചു.
Kerala

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എസ്പിസി ക്യാമ്പ് ആരംഭിച്ചു.

കേളകം: ചിരാത് എന്ന പേരില്‍ സ്റ്റുഡന്‍റ് പോലീസ് കേഡറ്റിന് നല്‍കുന്ന മൂന്ന് ദിവസത്ത ക്യാമ്പിന് കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി ഗീത ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്‍റ് സന്തോഷ് സി സി അധ്യക്ഷത വഹിച്ചു. കേളകം പോലീസ് സബ് ഇന്‍സ്പെക്ടര്‍ ജീസ് മാത്യു മുഖപ്രഭാക്ഷണം നടത്തി. ഹെഡ്മാസ്റ്റര്‍ എം വി മാത്യു, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോബി ഏലിയാസ്, അശ്വതി കെ ഗോപിനാഥ്, ഡി ഐ ഷിബിന്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികള്‍ കേളകം ടൗണിലേക്ക് ലഹരി വിരുദ്ധ സന്ദേശ റാലി നടത്തി. ക്യാമ്പില്‍ കുട്ടികള്‍ക്ക് പരേഡ്, വിവിധ വിഷയങ്ങളില്‍ ക്ളാസുകള്‍, പാലുകാച്ചിമലയിലേക്ക് പ്രകൃതിപഠനയാത്ര എന്നിവ ഒരുക്കിയിട്ടുണ്ട്.*

Related posts

ഈ വർഷത്തോടെ സംസ്ഥാനത്തെ എല്ലാ അങ്കണവാടികളും വൈദ്യുതീകരിക്കുമെന്ന് മന്ത്രി

Aswathi Kottiyoor

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം

Aswathi Kottiyoor

വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് കൊച്ചി മെട്രോയില്‍ സൗജന്യ യാത്ര

Aswathi Kottiyoor
WordPress Image Lightbox