• Home
  • Kerala
  • ഒറ്റപ്പെട്ട ശക്തമായ മഴ‌യ്ക്കു സാധ്യത; 5 ജില്ലകളിൽ യെലോ അലർട്ട്.
Kerala

ഒറ്റപ്പെട്ട ശക്തമായ മഴ‌യ്ക്കു സാധ്യത; 5 ജില്ലകളിൽ യെലോ അലർട്ട്.

ഇന്ന് (ഞായർ) കേരളത്തിൽ 5 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണു മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണു പ്രവചിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും.യെലോ അലർട്ടുള്ള ജില്ലകൾ

സെപ്റ്റംബർ 5: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്

സെപ്റ്റംബർ 6: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

സെപ്റ്റംബർ 7: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്

സെപ്റ്റംബർ 8: തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്

മത്സ്യത്തൊഴിലാളി ജാഗ്രതാനിർദേശം

ലക്ഷദ്വീപ് തീരങ്ങളിൽ സെപ്റ്റംബർ 4നും 5നും മത്സ്യബന്ധനത്തിനു പോകരുതെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല. ലക്ഷദ്വീപ് തീരങ്ങളിൽ സെപ്റ്റംബർ 4നും 5നും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

Related posts

യുക്രെയ്ൻ രക്ഷാ ദൗത്യത്തിൽ പങ്കാളികളാകാൻ ഇന്ത്യൻ വ്യോമസേനയോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി

Aswathi Kottiyoor

*വിവിധ ആശയങ്ങൾ പഠിക്കാന്‍ വിദ്യാർഥികള്‍ക്ക് അവസരമുണ്ടാകണം- കണ്ണൂര്‍ സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണര്‍.*

Aswathi Kottiyoor

സർക്കാർ ജീവനക്കാരുടെ വേതനവും ആനുകൂല്യവും ക്ഷേമവും ഉറപ്പാക്കും: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox