21.9 C
Iritty, IN
November 22, 2024
  • Home
  • Iritty
  • ഇരിട്ടി എസ് എൻ ഡി പി യൂണിയൻ പൂക്കള മത്സരവും ഓണക്കിറ്റ് വിതരണവും നടത്തി.
Iritty

ഇരിട്ടി എസ് എൻ ഡി പി യൂണിയൻ പൂക്കള മത്സരവും ഓണക്കിറ്റ് വിതരണവും നടത്തി.

ഇരിട്ടി: എസ്എൻഡിപി ഇരിട്ടി യൂണിയന്റെ ആഭിമുഖ്യത്തിൽ ഓണം, ശ്രീനാരായണഗുരു ജയന്തി എന്നിവയോടനുബന്ധിച്ച് പൂക്കള മത്സരവും വനിതാ സ്വാശ്രയ സംഘങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണവും നടത്തി. ഉളിക്കൽ, ചന്ദനക്കാംപാറ, വള്ളിത്തോട്, ആനപ്പന്തി, വേക്കളം, അടയ്ക്കാത്തോട്, കാക്കയങ്ങാട്, കൊട്ടിയൂർ എന്നീ എസ്എൻഡിപി ശാഖകളിലെ വനിതാ സ്വാശ്രയ സംഘങ്ങളാണ് പൂക്കള മത്സരത്തിൽ പങ്കെടുത്തത്. പൂക്കള മത്സരത്തിൽ ചന്ദനക്കമ്പാറ എസ്എൻഡിപി ശാഖയിലെ സ്വാശ്രയ സംഘങ്ങൾ ഒന്നാം സ്ഥാനവും കൊട്ടിയൂർ ശാഖയിലെ സംഘങ്ങൾ രണ്ടാം സ്ഥാനവും വേക്കളം ശാഖയിലെ സ്വാശ്രയ സംഘങ്ങൾ മൂന്നാം സ്ഥാനവും നേടി.
പച്ചക്കറിക്കിറ്റ് വിതരണനത്തിന്റെ ഉദ്‌ഘാടനം സ്വാശ്രയ സംഘത്തിലെ മുതിർന്ന അംഗമായ ഉളിക്കൽ മണ്ഡപ പറമ്പ് സ്വദേശിനി കൃഷ്ണമ്മക്ക് കിറ്റ് നൽകിക്കൊണ്ട് ഇരിട്ടി യൂണിയൻ പ്രസിഡണ്ട് കെ. വി. അജി, സെക്രട്ടറി പി. എൻ. ബാബു എന്നിവർ ചേർന്ന് നിർവഹിച്ചു. വിദ്യാർത്ഥികൾക്കായി കലാ മത്സരങ്ങളും സംഘടിപ്പിച്ചു. പ്രസംഗം, ദൈവദശകം, ഓണപ്പാട്ട്, ദേശഭക്തിഗാനം, കിസ്സ് എന്നീ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. വിജയികൾക്ക് ശ്രീനാരായണഗുരു ജയന്തി ദിനമായ സെപ്റ്റംബർ 10 ത്തിന് കല്ലുമുട്ടിയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും. പരിപാടികൾക്ക് കെ. കെ. സോമൻ, പി.ജി. രാമകൃഷ്ണൻ, എ. എൻ. സുകുമാർ മാസ്റ്റർ, പി. കെ. ചന്ദ്രമതി ടീച്ചർ, വിജയൻ ചാത്തോത്ത്, സി. രാമചന്ദ്രൻ, ജയരാജ് പുതുക്കുളം, അജിത്ത് എടക്കാനം, ബിജുമോൻ മുത്താരിക്കുളം, നിർമല അനിരുദ്ധൻ, ബിന്ദു ദിനേശ്, ശ്രീലത കൊശവൻ വയൽ, അജിത്ത് എടക്കാനം, ഗോപി കോലഞ്ചിറ, മുരളി ഇടതൊട്ടി, സോമൻ അടയ്ക്കാത്തോട് എന്നിവർ നേതൃത്വം നൽകി.

Related posts

ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ ശീതകാല പച്ചക്കറി കൃഷി ആരംഭിച്ചു

Aswathi Kottiyoor

മലയോരത്തെ കായിക താരങ്ങളെ കണ്ടെത്താനുള്ള സെലക്ഷൻ ട്രയൽ തിങ്കളാഴ്ച

Aswathi Kottiyoor

ഡി.സി.സി.മണിപ്പൂർ ഐക്യദാർഢ്യസദസ്സ് നടത്തി. മൗനിയായ ഭരണാധികാരിക്ക് കീഴിൽ മണിപ്പൂർ ആവർത്തിക്കും: ടി.പത്മനാഭൻ

Aswathi Kottiyoor
WordPress Image Lightbox