ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഉൾക്കൊള്ളുന്ന സതേൺ സോണൽ കൗൺസിൽ യോഗത്തിൽ സിൽവർലൈൻ വിഷയം ഉയർത്തി കേരളം. സിൽവർലൈൻ പദ്ധതി കർണാടകയിലേക്ക് നീട്ടണമെന്നാണ് ആവശ്യമുന്നയിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, മന്ത്രിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
കാസർഗോഡ് വഴി മംഗലാപുരത്തേക്ക് പാത നീട്ടണമെന്ന ആവശ്യം കേരളം യോഗത്തിൽ മുന്നോട്ട് വച്ചു. തലശേരി-മൈസൂർ-നിലമ്പൂർ-നഞ്ചങ്കോട് റെയിൽപാത യാഥാർത്യമാക്കണമെന്നും കേരളം ആവശ്യപ്പെട്ടു.