• Home
  • Kerala
  • അതിവേ​ഗത്തിൽ വ്യതിയാനവും വ്യാപനവും; പുതിയ കോവിഡ് വകഭേദങ്ങൾ ഇനിയും ഉണ്ടായേക്കാം- ഇഎംഎ
Kerala

അതിവേ​ഗത്തിൽ വ്യതിയാനവും വ്യാപനവും; പുതിയ കോവിഡ് വകഭേദങ്ങൾ ഇനിയും ഉണ്ടായേക്കാം- ഇഎംഎ

കോവിഡിന്റെ പുതിയ വകഭേദങ്ങൾ ഇനിയും ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നൽകി ഇഎംഎ(യൂറോപ്യൻ മെഡിസിൻസ് ഏജൻസി). അതിവേ​ഗത്തിൽ കോവിഡ് വകഭേദങ്ങൾക്ക് വ്യതിയാനം സംഭവിക്കുന്നത് തുടരുന്നുണ്ടെന്നും ഇഎംഎ വ്യക്തമാക്കി.

കണക്കുകൾ പ്രകാരം യൂറോപ്പിൽ ഒമിക്രോൺ BA.5 വകഭേദം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ തരം​ഗത്തിന്റെ സാഹചര്യവും സ്വഭാവവും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് പുതിയ തരം​ഗങ്ങളെ നേരിടാൻ സജ്ജമാകുമെന്നും ഇഎംഎ അം​ഗമായ മാർകോ കാവൽറി പറഞ്ഞു. എന്നാൽ പുതിയ വകഭേദങ്ങും തരം​ഗവും പ്രവചിക്കാൻ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ മറ്റേതു വകഭേദത്തേക്കാൾ ഒമിക്രോൺ BA2.75 അതിവേ​ഗത്തിൽ വ്യാപിക്കുന്നത് ഇഎംഎ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇന്ത്യയിൽ വ്യാപിക്കുന്ന ഈ വകഭേദത്തെ അതീവ ജാ​ഗ്രതയോടെ നിരീക്ഷിക്കേണ്ട സാഹചര്യമുണ്ടെന്നും ഇഎംഎ വ്യക്തമാക്കി.

കോവിഡ് അവസാനിക്കാറായിട്ടില്ലെന്നും തണുപ്പ് കാലാവസ്ഥ അടുക്കുന്നതിന് അനുസരിച്ച് ആശുപത്രി പ്രവേശവും മരണങ്ങളും കൂടുമെന്നാണ്
കഴിഞ്ഞ ദിവസമാണ് ലോകാരോ​ഗ്യസംഘടന വ്യക്തമാക്കിയത്. തണുത്ത കാലാവസ്ഥ കൂടി വരുന്നതോടെ കൂടുതൽ ജാ​ഗ്രത പാലിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കുകയായിരുന്നു ലോകാരോ​ഗ്യസംഘടന. നിലവിലുള്ള ഒമിക്രോണിന്റെ വകഭേദങ്ങൾക്ക് മുൻപുണ്ടായിരുന്നവയെ അപേക്ഷിച്ച് വ്യാപനശേഷി കൂടുതലാണെന്നും ലോകാരോ​ഗ്യസംഘടന വ്യക്തമാക്കുകുണ്ടായി. പറയുന്നു.

കോവിഡിനൊപ്പം ജീവിക്കുന്നു എന്നുകരുതി മഹാമാരി അവസാനിച്ചുവെന്ന് നടിക്കുകയല്ല എന്ന് ലോകാരോ​ഗ്യസംഘടനയുടെ ഡയറക്ടർ ജനറലായ ടെഡ്രോസ് അഥനോ ​ഗബ്രേഷ്യസ് പറുകയുണ്ടായി. കോവിഡിനൊപ്പം ജീവിക്കുക എന്നാൽ രോ​ഗം വരാതിരിക്കാനുള്ള ലളിതമായ മുൻകരുതലെടുക്കുന്നതും രോ​ഗംബാധിച്ചാൽ അപകടാവസ്ഥയിലേക്കോ മരണത്തിലേക്കോ പോകുന്നത് തടയാനുള്ള മാർ​ഗങ്ങൾ സ്വീകരിക്കലുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

Related posts

അപകടമരണം; രക്തത്തിൽ മദ്യമുണ്ടെന്നപേരിൽ നഷ്‌ടപരിഹാരം നിഷേധിക്കരുത്‌: ഹൈക്കോടതി

Aswathi Kottiyoor

ബസ് ചാർജ് വർദ്ധന: ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുമായി ഡിസംബർ 9ന് ചർച്ച

Aswathi Kottiyoor

വൈദ്യുതി സംബന്ധമായ പരാതികള്‍ ഓട്ടോമാറ്റിക്കായി രേഖപ്പെടുത്താന്‍ ക്ലൗഡ് ടെലിഫോണി സൗകര്യമൊരുക്കി കെ എസ് ഇ ബി

WordPress Image Lightbox