24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കേ​​ര​​ള​​ത്തി​​ല്‍ ഇ​​നി ആ​​ധു​​നി​​ക വി​​ക​​സ​​ന​​ത്തി​​ന്‍റെ ഘട്ടമെന്ന് പ്രധാനമന്ത്രി
Kerala

കേ​​ര​​ള​​ത്തി​​ല്‍ ഇ​​നി ആ​​ധു​​നി​​ക വി​​ക​​സ​​ന​​ത്തി​​ന്‍റെ ഘട്ടമെന്ന് പ്രധാനമന്ത്രി

കൊ​​​​​​​​ച്ചി മെ​​​​​​​​ട്രോ​​​​​​​​യു​​​​​​​​ടെ​​​​​​​​യും ഇ​​​​​​​​ന്ത്യ​​​​​​​​ന്‍ റെ​​​​​​​​യി​​​​​​​​ല്‍​വേ​​​​​​​​യു​​​​​​​​ടെ​​​​​​​​യും 4500 കോ​​​​​​​​ടി രൂ​​​​​​​​പ​​​​​​​​യു​​​​​​​​ടെ പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​ക​​​​​​​​ള്‍​ക്ക് പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി തു​​​​​​​​ട​​​​​​​​ക്കം കു​​​​​​​​റി​​​​​​​​ച്ചു.

ജ​​​​​​​​വ​​​​​​​​ഹ​​​​​​​​ര്‍​ലാ​​​​​​​​ല്‍ നെ​​​​​​​​ഹ്‌​​​​​​​​റു സ്റ്റേ​​​​​​​​ഡി​​​​​​​​യം മു​​​​​​​​ത​​​​​​​​ല്‍ കാ​​​​​​​​ക്ക​​​​​​​​നാ​​​​​​​​ട് വ​​​​​​​​രെ​​​​​​​​യു​​​​​​​​ള്ള കൊ​​​​​​​​ച്ചി മെ​​​​​​​​ട്രോ ര​​​​​​​​ണ്ടാം ഘ​​​​​​​​ട്ട​​​​​​​​ത്തി​​​​​​​​ന്‍റെ ശി​​​​​​​​ലാ​​​​​​​​സ്ഥാ​​​​​​​​പ​​​​​​​​നം, ഒ​​​​​​​​ന്നാം ഘ​​​​​​​​ട്ട​​​​​​​​ത്തി​​​​​​​​ലെ പേ​​​​​​​​ട്ട മു​​​​​​​​ത​​​​​​​​ല്‍ എ​​​​​​​​സ് ​​​​​​​​എ​​​​​​​​ന്‍ ജം​​​​​​​​ഗ്ഷ​​​​​​​​ന്‍ വ​​​​​​​​രെ​​​​​​​​യു​​​​​​​​ള്ള മെ​​​​​​​​ട്രോ സ​​​​​​​​ര്‍​വീ​​​​​​​​സി​​​​​​​​ന്‍റെ ഉ​​​​​​​​ദ്ഘാ​​​​​​​​ട​​​​​​​​നം എ​​​​​​​​ന്നി​​​​​​​​വ പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി നി​​​​​​​​ര്‍​വ​​​​​​​​ഹി​​​​​​​​ച്ചു.

കൂ​​​​​​​​ടാ​​​​​​​​തെ എ​​​​​​​​റ​​​​​​​​ണാ​​​​​​​​കു​​​​​​​​ളം സൗ​​​​​​​​ത്ത്, നോ​​​​​​​​ര്‍​ത്ത് സ്റ്റേ​​​​​​​​ഷ​​​​​​​​നു​​​​​​​​ക​​​​​​​​ളു​​​​​​​​ടെ​​​​​​​​യും കൊ​​​​​​​​ല്ലം സ്റ്റേ​​​​​​​​ഷ​​​​​​​​ന്‍റെ​​​​​​​​യും ന​​​​​​​​വീ​​​​​​​​ക​​​​​​​​ര​​​​​​​​ണ​​​​​​​​വും കു​​​​​​​​റു​​​​​​​​പ്പ​​​​​​​​ന്ത​​​​​​​​റ – കോ​​​​​​​​ട്ട​​​​​​​​യം-​​​​​​​​ചി​​​​​​​​ങ്ങ​​​​​​​​വ​​​​​​​​നം പാ​​​​​​​​ത ഇ​​​​​​​​ര​​​​​​​​ട്ടി​​​​​​​​പ്പി​​​​​​​​ക്ക​​​​​​​​ലും വൈ​​​​​​​​ദ്യു​​​​​​​​തീ​​​​​​​​ക​​​​​​​​ര​​​​​​​​ണ​​​​​​​​വും, കൊ​​​​​​​​ല്ലം-​​​​​​​​പു​​​​​​​​ന​​​​​​​​ലൂ​​​​​​​​ര്‍ പാ​​​​​​​​ത വൈ​​​​​​​​ദ്യു​​​​​​​​തീ​​​​​​​​ക​​​​​​​​ര​​​​​​​​ണ​​​​​​​​വും പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി ഉ​​​​​​​​ദ്ഘാ​​​​​​​​ട​​​​​​​​നം ചെ​​​​​​​​യ്തു.

കോ​​​​​​​​ട്ട​​​​​​​​യ​​​​​​​​ത്തു​​​​​​​​നി​​​​​​​​ന്ന് എ​​​​​​​​റ​​​​​​​​ണാ​​​​​​​​കു​​​​​​​​ള​​​​​​​​ത്തേ​​​​​​​​ക്കു​​​​​​​​ള്ള സ്‌​​​​​​​​പെ​​​​​​​​ഷ​​​​​​​​ല്‍ ട്രെ​​​​​​​​യി​​​​​​​​ന്‍, കൊ​​​​​​​​ല്ല​​​​​​​​ത്തുനി​​​​​​​​ന്നു പു​​​​​​​​ന​​​​​​​​ലൂ​​​​​​​​രി​​​​​​​​ലേ​​​​​​​​ക്കു​​​​​​​​ള്ള സ്‌​​​​​​​​പെ​​​​​​​​ഷ​​​​​​​​ല്‍ ട്രെ​​​​​​​​യി​​​​​​​​ന്‍ എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യു​​​​​​​​ടെ ഫ്‌​​​​​​​​ളാ​​​​​​​​ഗ് ഓ​​​​​​​​ഫും പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി നി​​​​​​​​ര്‍​വ​​​​​​​​ഹി​​​​​​​​ച്ചു.

കൊ​​​​​​​ച്ചി മെ​​​​​​​ട്രോ​​​​​​​യു​​​​​​​ടെ ര​​​​​​​ണ്ടാം​​​​​​​ഘ​​​​​​​ട്ട വി​​​​​​​ക​​​​​​​സ​​​​​​​നം രാ​​​​​​​ജ്യ​​​​​​​ത്തി​​​​​​​ന്‍റെ ന​​​​​​​ഗ​​​​​​​രവി​​​​​​​ക​​​​​​​സ​​​​​​​ന​​​​​​​ത്തി​​​​​​​ന് പു​​​​​​​തി​​​​​​​യ ദി​​​​​​​ശാ​​​​​​​ബോ​​​​​​​ധം ന​​​​​​​ല്‍​കു​​​​​​​മെ​​​​​​​ന്ന് പ്ര​​​​​​​ധാ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി ന​​​​​​​രേ​​​​​​​ന്ദ്ര മോ​​​​​​​ദി പ​​റ​​ഞ്ഞു.

അ​​​​​​​ടു​​​​​​​ത്ത 25 വ​​​​​​​ര്‍​ഷ​​​​​​​ത്തി​​​​​​​ല്‍ വി​​​​​​​പു​​​​​​​ല​​​​​​​മാ​​​​​​​യ വി​​​​​​​ക​​​​​​​സ​​​​​​​ന പ്ര​​​​​​​വ​​​​​​​ര്‍​ത്ത​​​​​​​ന​​​​​​​ങ്ങ​​​​​​​ളാ​​​​​​​ണ് രാ​​​​​​​ജ്യ​​​​​​​ത്ത് ന​​​​​​​ട​​​​​​​ക്കാ​​​​​​​ന്‍ പോ​​​​​​​കു​​​​​​​ന്ന​​​​​​​ത്. കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ലും ആ​​​​​​​ധു​​​​​​​നി​​​​​​​ക വി​​​​​​​ക​​​​​​​സ​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ ഘ​​​​​​​ട്ടം ആ​​​​​​​രം​​​​​​​ഭി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണെ​​​​​​​ന്നും അ​​​​​​​ദ്ദേ​​​​​​​ഹം പ​​​​​​​റ​​​​​​​ഞ്ഞു. റെ​​​​​​​യി​​​​​​​ല്‍​വേ സ്റ്റേ​​​​​​​ഷ​​​​​​​നു​​​​​​​ക​​​​​​​ള്‍ എ​​​​​​​യ​​​​​​​ര്‍​പോ​​​​​​​ര്‍​ട്ടു​​​​​​​ക​​​​​​​ള്‍​ക്ക് സ​​​​​​​മാ​​​​​​​ന​​​​​​​മാ​​​​​​​യ രീ​​​​​​​തി​​​​​​​യി​​​​​​​ലാ​​​​​​​ണ് വി​​​​​​​ക​​​​​​​സി​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.

ന​​​​​​​ഗ​​​​​​​ര​​​​​​ഗ​​​​​​​താ​​​​​​​ഗ​​​​​​​ത വി​​​​​​​ക​​​​​​​സ​​​​​​​ന​​​​​​​ത്തി​​​​​​​നു വ​​​​​​​ലി​​​​​​​യ പ്രാ​​​​​​​ധാ​​​​​​​ന്യ​​​​​​​മാ​​​​​​​ണ് കേ​​​​​​​ന്ദ്ര​​​​​​​സ​​​​​​​ര്‍​ക്കാ​​​​​​​ര്‍ ന​​​​​​​ല്‍​കു​​​​​​​ന്ന​​​​​​​ത്. ഇ​​​​​​​ക്കാ​​​​​​​ല​​​​​​​യ​​​​​​​ള​​​​​​​വി​​​​​​​ല്‍ 500 കി​​​​​​​ലോ​​​​​മീ​​​​​​​റ്റ​​​​​​​റി​​​​​​​ല​​​​​​​ധി​​​​​​​കം മെ​​​​​​​ട്രോ റെ​​​​​​​യി​​​​​​​ല്‍ റൂ​​​​​​​ട്ട് നി​​​​​​​ര്‍​മി​​​​​​​ക്കാ​​​​​​​ന്‍ ക​​​​​​​ഴി​​​​​​​ഞ്ഞു. ആ​​​​​​​യി​​​​​​​രം കി​​​​​​​ലോ​​​​​​​മീ​​​​​​​റ്റ​​​​​​​ര്‍ ദൂ​​​​​​​രം നി​​​​​​​ര്‍​മാ​​​​​​​ണം പു​​​​​​​രോ​​​​​​​ഗ​​​​​​​മി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണ്.

സം​​​​​​​രം​​​​​​​ഭ​​​​​​​ക വി​​​​​​​ക​​​​​​​സ​​​​​​​ന​​​​​​​ത്തി​​​​​​​നാ​​​​​​​യി 70,000 കോ​​​​​​​ടി രൂ​​​​​​​പ​​​​​​​യാ​​​​​​​ണ് മു​​​​​​​ദ്ര ലോ​​​​​​​ണാ​​​​​​​യി കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ല്‍ ന​​​​​​​ല്‍​കി​​​​​​​യ​​​​​​​ത്. ഇ​​​​​​​തി​​​​​​​ല​​​​​​​ധി​​​​​​​ക​​​​​​​വും ടൂ​​​​​​​റി​​​​​​​സം മേ​​​​​​​ഖ​​​​​​​ല​​​​​​​യി​​​​​​​ല്‍നി​​​​​​​ന്നു​​​​​​​ള്ള സം​​​​​​​രം​​​​​​​ഭ​​​​​​​ങ്ങ​​​​​​​ളാ​​​​​​​ണ്. അ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന സൗ​​​​​​​ക​​​​​​​ര്യ വി​​​​​​​ക​​​​​​​സ​​​​​​​ന​​​​​​​ത്തി​​​​​​​നാ​​​​​​​യി ഒ​​​​​​​രു ല​​​​​​​ക്ഷം കോ​​​​​​​ടി രൂ​​​​​​​പ​​​​​​​യു​​​​​​​ടെ പ​​​​​​​ദ്ധ​​​​​​​തി​​​​​​​ക​​​​​​​ള്‍ കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ല്‍ ന​​​​​​​ട​​​​​​​ന്നു​​​​​​​വ​​​​​​​രി​​​​​​​ക​​​​​​​യാ​​​​​​​ണ് ദേ​​​​​​​ശീ​​​​​​​യ​​​​​​പാ​​​​​​​ത-66ന്‍റെ ​ വി​​​​​​​ക​​​​​​​സ​​​​​​​ന​​​​​​​ത്തി​​​​​​​നാ​​​​​​​യി 55,000 കോ​​​​​​​ടി​​​​​​​യാ​​​​​​​ണ് ചെ​​​​​​​ല​​​​​​​വി​​​​​​​ടു​​​​​​​ന്ന​​​​​​​ത്.

കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ന്‍റെ ലൈ​​​​​​​ഫ്‌​​​​​​ലൈ​​​​​​​ന്‍ എ​​​​​​​ന്നു പ​​​​​​​റ​​​​​​​യാ​​​​​​​വു​​​​​​​ന്ന പ​​​​​​​ദ്ധ​​​​​​​തി​​​​​​​യാ​​​​​​​ണി​​​​​​​ത്. ഗ​​​​​​​താ​​​​​​​ഗ​​​​​​​ത സം​​​​​​​വി​​​​​​​ധാ​​​​​​​ന​​​​​​​ങ്ങ​​​​​​​ള്‍ വി​​​​​​​പു​​​​​​​ല​​​​​​​മാ​​​​​​​കു​​​​​​​ന്ന​​​​​​​തോ​​​​​​​ടെ ടൂ​​​​​​​റി​​​​​​​സം മേ​​​​​​​ഖ​​​​​​​ല​​​​​​​യും വി​​​​​​​ക​​​​​​​സി​​​​​​​ക്കു​​​​​​​മെ​​​​​​​ന്നും മോ​​​​​​​ദി പ​​​​​​​റ​​​​​​​ഞ്ഞു.

നെ​​​​​​​​ടു​​​​​​​​മ്പാ​​​​​​​​ശേ​​​​​​​​രി സി​​​​​​​​യാ​​​​​​​​ല്‍ ക​​​​​​​​ണ്‍​വ​​​​​​​​ന്‍​ഷ​​​​​​​​ന്‍ സെ​​​​​​​​ന്‍റ​​​​​​​​റി​​​​​​​​ല്‍ ന​​​​​​​​ട​​​​​​​​ന്ന ച​​​​​​​​ട​​​​​​​​ങ്ങി​​​​​​​​ല്‍ ഗ​​​​​​​​വ​​​​​​​​ര്‍​ണ​​​​​​​​ര്‍ ആ​​​​​​​​രി​​​​​​​​ഫ് മു​​​​​​​​ഹ​​​​​​​​മ്മ​​​​​​​​ദ് ഖാ​​​​​​​​ന്‍, മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി പി​​​​​​​​ണ​​​​​​​​റാ​​​​​​​​യി വി​​​​​​​​ജ​​​​​​​​യ​​​​​​​​ന്‍, മ​​​​​​​​ന്ത്രി​​​​​​​​മാ​​​​​​​​രാ​​​​​​​​യ പി. ​​​​​​​​രാ​​​​​​​​ജീ​​​​​​​​വ്, ആ​​​​​​​​ന്‍റ​​​​​​​​ണി രാ​​​​​​​​ജു, ഹൈ​​​​​​​​ബി ഈ​​​​​​​​ഡ​​​​​​​​ന്‍ എം​​​​​​​​പി, എം​​​​​​​​എ​​​​​​​​ല്‍​എ​​​​​​​മാ​​​​​​​​രാ​​​​​​​​യ കെ. ​​​​​​​​ബാ​​​​​​​​ബു, അ​​​​​​​​ന്‍​വ​​​​​​​​ര്‍ സാ​​​​​​​​ദ​​​​​​​​ത്ത്, ഉ​​​​​​​​മ തോ​​​​​​​​മ​​​​​​​​സ്, കൊ​​​​​​​​ച്ചി മേ​​​​​​​​യ​​​​​​​​ര്‍ എം. ​​​​​​​​അ​​​​​​​​നി​​​​​​​​ല്‍കു​​​​​​​​മാ​​​​​​​​ര്‍, കൊ​​​​​​​​ച്ചി മെ​​​​​​​​ട്രോ റെ​​​​​​​​യി​​​​​​​​ല്‍ ലി​​​​​​​​മി​​​​​​​​റ്റ​​​​​​​​ഡ് എം​​​​​​​​ഡി ലോ​​​​​​​​ക്‌​​​​​​​​നാ​​​​​​​​ഥ് ബെ​​​​​​​​ഹ്‌​​​​​​​​റ തു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ​​​​​​​​വ​​​​​​​​ര്‍ പ​​​​​​​​ങ്കെ​​​​​​​​ടു​​​​​​​​ത്തു. കൊ​​​​​​​ച്ചി മെ​​​​​​​ട്രോ കാ​​​​​​​ക്ക​​​​​​​നാ​​​​​​​ട് ഇ​​​​​​​ന്‍​ഫോ​​​​​​​പാ​​​​​​​ര്‍​ക്ക് വ​​​​​​​രെ എ​​​​​​​ത്തു​​​​​​​മ്പോ​​​​​​​ള്‍ യു​​​​​​​വാ​​​​​​​ക്ക​​​​​​​ള്‍​ക്കും പ്ര​​​​​​​ഫ​​​​​​​ഷ​​​​​​​ണ​​​​​​​ലു​​​​​​​ക​​​​​​​ള്‍​ക്കും ഏ​​​​​​​റെ ഗു​​​​​​​ണ​​​​​​​ക​​​​​​​ര​​​​​​​മാ​​​​​​​കും. മ​​​​​​​ള്‍​ട്ടി മോ​​​​​​​ഡ​​​​​​​ല്‍ ക​​​​​​​ണ​​​​​​​ക്ടി​​​​​​​വി​​​​​​​റ്റി സം​​​​​​​വി​​​​​​​ധാ​​​​​​​ന​​​​​​​മാ​​​​​​​ണ് കൊ​​​​​​​ച്ചി​​​​​​​യി​​​​​​​ല്‍ ന​​​​​​​ട​​​​​​​പ്പാ​​​​​​​കു​​​​​​​ക. ഇ​​​​​​​തി​​​​​​​നാ​​​​​​​യി യൂ​​​​​​​ണി​​​​​​​ഫൈ​​​​​​​ഡ് മെ​​​​​​​ട്രോ​​​​​​​പൊ​​​​​​​ളി​​​​​​​റ്റ​​​​​​​ന്‍ ട്രാ​​​​​​​ന്‍​സ്‌​​​​​​​പോ​​​​​​​ര്‍​ട്ടേ​​​​​​​ഷ​​​​​​​ന്‍ അ​​​​​​​ഥോ​​​​​​​റി​​​​​​​റ്റി​​​​​​ക്കു കീ​​​​​​​ഴി​​​​​​​ല്‍ വി​​​​​​​വി​​​​​​​ധ ഗ​​​​​​​താ​​​​​​​ഗ​​​​​​​ത സം​​​​​​​വി​​​​​​​ധാ​​​​​​​ന​​​​​​​ങ്ങ​​​​​​​ള്‍ ഏ​​​​​​​കോ​​​​​​​പി​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നു​​​​​​​ള്ള പ്ര​​​​​​​വ​​​​​​​ര്‍​ത്ത​​​​​​​ന​​​​​​​ങ്ങ​​​​​​​ള്‍ പു​​​​​​​രോ​​​​​​​ഗ​​​​​​​മി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണ്. ന​​​​​​​ഗ​​​​​​​ര​​​​​​​ത്തി​​​​​​​ലെ ഗ​​​​​​​താ​​​​​​​ഗ​​​​​​​ത​​​​​​​ക്കു​​​​​​​രു​​​​​​​ക്കി​​​​​​​നൊ​​​​​​​പ്പം മ​​​​​​​ലി​​​​​​​നീ​​​​​​​ക​​​​​​​ര​​​​​​​ണ​​​​​​​വും കു​​​​​​​റ​​​​​​​യ്ക്കു​​​​​​​ക​​​​​​​യാ​​​​​​​ണു ല​​​​​​​ക്ഷ്യം. മു​​​​​​​ഖ്യ​​​​​​​മ​​​​​​​ന്ത്രി പി​​​​​​​ണ​​​​​​​റാ​​​​​​​യി വി​​​​​​​ജ​​​​​​​യ​​​​​​​ന്‍ പ്ര​​​​​​​ധാ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി​​​​​​​ക്ക് ഉ​​​​​​​പ​​​​​​​ഹാ​​​​​​​രം ന​​​​​​​ല്‍​കി ആ​​​​​​​ദ​​​​​​​രി​​​​​​​ച്ചു.

സി​​​​​ല്‍​വ​​​​​ര്‍​ലൈ​​​​​ന്‍: പ​​​​​റ​​​​​യാ​​​​​തെ പ​​​​​റ​​​​​ഞ്ഞ് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി

കൊ​​​​​ച്ചി: കൊ​​​​​ച്ചി മെ​​​​​ട്രോ പാ​​​​​ത​​​​​നീ​​​​​ട്ട​​​​​ല്‍ നാ​​​​​ടി​​​​​നു സ​​​​​മ​​​​​ര്‍​പ്പി​​​​​ക്കു​​​​​ന്ന വേ​​​​​ദി​​​​​യി​​​​​ല്‍ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര​​​​​ മോ​​​​​ദി​​​​​യോ​​​​​ട് സ​​​​​ഹാ​​​​​യം അ​​​​​ഭ്യ​​​​​ര്‍​ഥി​​​​​ച്ച് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പി​​​​​ണ​​​​​റാ​​​​​യി വി​​​​​ജ​​​​​യ​​​​​ന്‍. സി​​​​​ല്‍​വ​​​​​ര്‍ലൈ​​​​​ന്‍ പ​​​​​ദ്ധ​​​​​തി​​​​​യു​​​​​ടെ പേ​​​​​ര് എ​​​​​ടു​​​​​ത്തുപ​​​​​റ​​​​​യാ​​​​​തെ, കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ ഗ​​​​​താ​​​​​ഗ​​​​​ത​​​​​ക്കുരു​​​​​ക്കി​​​​​നു പ​​​​​രി​​​​​ഹാ​​​​​രം കാ​​​​​ണാ​​​​​ന്‍ കേ​​​​​ന്ദ്ര​​​​സ​​​​​ഹാ​​​​​യം വേ​​​​​ണ​​​​​മെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ച്ച മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി വേ​​​​​ദി​​​​​യി​​​​​ല്‍ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട​​​​​ത്.

Related posts

ഭക്ഷ്യഭദ്രതാ നിയമം; ഗോത്ര വർഗ്ഗ വനിതാ കൂട്ടായ്മ്മ നടത്തി

Aswathi Kottiyoor

നിർമ്മാണ പെർമിറ്റുകളുടെ കാലാവധി നീട്ടി നൽകും: മന്ത്രി

Aswathi Kottiyoor

പെരിയ കേസിലെ പ്രതികളെ കണ്ണൂർ ജയിലിൽനിന്നു മാറ്റും

Aswathi Kottiyoor
WordPress Image Lightbox