23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നാ​​വി​​ക​​സേ​​ന​​യു​​ടെ അഭിമാനമാകാൻ വി​​ക്രാ​​ന്ത്
Kerala

നാ​​വി​​ക​​സേ​​ന​​യു​​ടെ അഭിമാനമാകാൻ വി​​ക്രാ​​ന്ത്

ഇ​​​​ന്ത്യ ത​​​​ദ്ദേ​​​​ശീ​​​​യ​​​​മാ​​​​യി നി​​​​ര്‍​മി​​​​ച്ച ആ​​​​ദ്യ വി​​​​മാ​​​​ന​​​​വാ​​​​ഹി​​​​നി ക​​​​പ്പ​​​​ല്‍ ഐഎൻഎസ് വി​​​​ക്രാ​​​​ന്ത് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി ഇ​​​​ന്ന് രാ​​​​ജ്യ​​​​ത്തി​​​​ന് സ​​​​മ​​​​ര്‍​പ്പി​​​​ക്കും. രാ​​​​വി​​​​ലെ 9.30ന് ​​​​കൊച്ചി കപ്പൽശാലയിലാണ് വി​​​​ക്രാ​​​​ന്തി​​​​ന്‍റെ സ​​​​മ​​​​ര്‍​പ്പ​​​​ണ ച​​​​ട​​​​ങ്ങ്.

ഒ​​​​മ്പ​​​​ത​​​​ര​​​​യോ​​​​ടെ ഗാ​​​​ര്‍​ഡ് ഓ​​​​ഫ് ഓ​​​​ണ​​​​ര്‍ ന​​​​ല്‍​കി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യെ സ്വീ​​​​ക​​​​രി​​​​ച്ചശേ​​​​ഷം വി​​​​ക്രാ​​​​ന്തി​​​​ന്‍റെ ക​​​​മാ​​​​ന്‍​ഡിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ര്‍ ക​​​​മ്മ​​​​ഡോ​​​​ര്‍ വി​​​​ദ്യാ​​​​ധ​​​​ര്‍ ഹാ​​​​ര്‍​കെ ക​​​​മ്മീ​​​​ഷ​​​​നിം​​​​ഗ് വാ​​​​റ​​​​ന്‍റ് വാ​​​​യി​​​​ക്കും. തു​​​​ട​​​​ര്‍​ന്ന് ക​​​​പ്പ​​​​ലി​​​​ലേ​​​​ക്ക് പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്ന പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മു​​​​ന്‍​വ​​​​ശ​​​​ത്തെ ഡെ​​​​ക്കി​​​​ല്‍ ദേ​​​​ശീ​​​​യ പ​​​​താ​​​​ക ഉ​​​​യ​​​​ര്‍​ത്തും. പു​​​​തി​​​​യ നാ​​​​വി​​​​ക പ​​​​താ​​​​ക​​​​യും(​​​​നി​​​​ഷാ​​​​ന്‍), ക​​​​മ്മീ​​​​ഷ​​​​നിം​​​​ഗ് ഫ​​​​ല​​​​ക​​​​വും അ​​​​നാഛാ​​​​ദ​​​​നം ചെ​​​​യ്യും.

കൊ​​​​ച്ചി ക​​​​പ്പ​​​​ല്‍​ശാ​​​​ല​​​​യി​​​​ല്‍ നി​​​​ര്‍​മി​​​​ച്ച ഈ ​​​​യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ലി​​​​ന് 262.5 മീ​​​​റ്റ​​​​ര്‍ നീ​​​​ള​​​​വും 63 മീ​​​​റ്റ​​​​ര്‍ വീ​​​​തി​​​​യും 59 മീ​​​​റ്റ​​​​ര്‍ ഉ​​​​യ​​​​ര​​​​വു​​​​മു​​​​ണ്ട്. മു​​​​ക​​​​ളി​​​​ലെ ഡെ​​​​ക്കി​​​​ല്‍ 10 യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ളും താ​​​​ഴെ 20 വി​​​​മാ​​​​ന​​​​ങ്ങ​​​​ളും വി​​​​ന്യ​​​​സി​​​​ക്കാ​​​​ന്‍​ശേ​​​​ഷി​​​​യു​​​​ള്ള​​​​താ​​​​ണ് വി​​​​ക്രാ​​​​ന്ത്. നി​​​​ര്‍​മാ​​​​ണ​​​​ച്ചെ​​​​ല​​​​വ് 20,000 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ്.

ക​​​​മ്മീ​​​​ഷ​​​​ന്‍ ചെ​​​​യ്ത​​​​ശേ​​​​ഷം ക​​​​പ്പ​​​​ലി​​​​ന്‍റെ ക്രൂ ​​​​ചു​​​​മ​​​​ത​​​​ല​​​​യേ​​​​ല്‍​ക്കും. ക​​​​മ്മ​​​​ഡോ​​​​ര്‍ വി​​​​ദ്യാ​​​​ധ​​​​ര്‍ ഹ​​​​ര്‍​കെ​​​​യാ​​​​ണ് നി​​​​ല​​​​വി​​​​ല്‍ ക​​​​പ്പ​​​​ലി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള ഉ​​​​യ​​​​ര്‍​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍. അ​​​​ന്തി​​​​മ​​​​ഘ​​​​ട്ട പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ള്‍​ക്കാ​​​​യി വി​​​​ക്രാ​​​​ന്ത് ഗോ​​​​വ​​​​യി​​​​ലെ ഐ​​​​എ​​​​ന്‍​എ​​​​സ് ഹാ​​​​ന്‍​സ നേ​​​​വ​​​​ല്‍ എ​​​​യ​​​​ര്‍ സ്‌​​​​റ്റേ​​​​ഷ​​​​നി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​പോ​​​​കും. അ​​​​ടു​​​​ത്ത​​​​വ​​​​ര്‍​ഷം ന​​​​വം​​​​ബ​​​​റോ​​​​ടെ വി​​​​ക്രാ​​​​ന്ത് പൂ​​​​ര്‍​ണ​​​​മാ​​​​യും യു​​​​ദ്ധ​​​​രം​​​​ഗ​​​​ത്ത് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​നാ​​​​കും.

2005 ഏ​​​​പ്രി​​​​ലി​​​​ലാ​​​​ണ് ക​​​​പ്പ​​​​ലി​​​​ന്‍റെ നി​​​​ര്‍​മാ​​​​ണ പ്ര​​​​വ​​​​ര്‍​ത്ത​​​​നം ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. 2013 ഓ​​​​ഗ​​​​സ്റ്റി​​​​ല്‍ നീ​​​​റ്റി​​​​ലി​​​​റ​​​​ക്കി​​​​യ ക​​​​പ്പ​​​​ലി​​​​ന്‍റെ ബേ​​​​സി​​​​ന്‍ ട്ര​​​​യ​​​​ല്‍ ആ​​​​രം​​​​ഭി​​​​ച്ച​​​​ത് 2020 ന​​​​വം​​​​ബ​​​​റി​​​​ലാ​​​​ണ്. 2021 ഓ​​​​ഗ​​​​സ്റ്റി​​​​ല്‍ സ​​​​മു​​​​ദ്ര​​​​പ​​​​രീ​​​​ക്ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു. ക​​​​ഴി​​​​ഞ്ഞ ജൂ​​​​ലൈ​​​​യി​​​​ലാ​​​​ണ് അ​​​​വ​​​​സാ​​​​ന സ​​​​മു​​​​ദ്ര​​​​പ​​​​രീ​​​​ക്ഷ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്. തു​​​​ട​​​​ര്‍​ന്ന് ജൂ​​​​ലൈ 28ന് ​​​​നാ​​​​വി​​​​ക​​​​സേ​​​​ന​​​​യ്ക്ക് കൈ​​​​മാ​​​​റു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.

Related posts

പഴശ്ശി ഡാമിൽ ജലം കുതിച്ചൊഴുകുന്നു

Aswathi Kottiyoor

കേരളത്തിൽ വിദേശയാത്രക്കാർക്ക് നിയന്ത്രണം പല രീതിയിൽ; നടപടികളിൽ അവ്യക്തത.

Aswathi Kottiyoor

സപ്ലൈകോയുടെ ഓൺലൈൻ വിൽപ്പനയ്ക്കു 11നു തുടക്കം

Aswathi Kottiyoor
WordPress Image Lightbox