22.5 C
Iritty, IN
September 8, 2024
  • Home
  • Kerala
  • സിവിക് ചന്ദ്രന്‍ കേസിലെ വിവാദ പരാമര്‍ശം: സ്ഥലംമാറ്റത്തിനെതിരേ ജഡ്ജി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
Kerala

സിവിക് ചന്ദ്രന്‍ കേസിലെ വിവാദ പരാമര്‍ശം: സ്ഥലംമാറ്റത്തിനെതിരേ ജഡ്ജി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

സ്ഥലംമാറ്റ ഉത്തരവിനെതിരേ മുന്‍ കോഴിക്കോട് ജില്ലാ ജഡ്ജി എസ്. കൃഷ്ണകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സ്ഥലംമാറ്റ ഉത്തരവില്‍ ഇടപെടാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ഹര്‍ജി തള്ളിയത്.

ലൈംഗികാതിക്രമക്കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് എസ്. കൃഷ്ണകുമാറിനെ സ്ഥലംമാറ്റിയത്. കോഴിക്കോട് ജില്ലാ ജഡ്ജിയായിരുന്ന അദ്ദേഹത്തിന് ലേബര്‍ കോടതിയിലാണ് പുതിയ ചുമതല നല്‍കിയത്. ഹൈക്കോടതി ഭരണവിഭാഗത്തിന്റെ ഈ ഉത്തരവിനെതിരേ കൃഷ്ണകുമാര്‍ ഹര്‍ജി നല്‍കുകയായിരുന്നു. എന്നാല്‍ ഹര്‍ജിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു.

ജില്ലാ ജഡ്ജിക്ക് സമാനമായ പദവിയാണ് ലേബര്‍ കോടതിയിലേതെന്നും അതിനാല്‍ സ്ഥലംമാറ്റ ഉത്തരവില്‍ ഇടപെടാന്‍ കഴിയില്ലെന്നുമായിരുന്നു ജസ്റ്റിസ് അനു ശിവരാമന്റെ ഉത്തരവ്. ഒരു മുതിര്‍ന്ന ന്യായാധിപന്‍ എന്നനിലയില്‍ കൃഷ്ണകുമാര്‍ ഈ ഉത്തരവ് പാലിക്കുമെന്നാണ് വിചാരിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി

Related posts

ലൈസൻസ് താത്കാലികമായി റദ്ദാക്കിയ റേഷൻ കടകൾ; പരാതി തീർപ്പാക്കാൻ അദാലത്ത്

Aswathi Kottiyoor

സംസ്ഥാനത്ത് ദുരന്തനിവാരണ സാക്ഷരത നടപ്പാക്കും: മന്ത്രി

Aswathi Kottiyoor

സിബിഎസ്ഇ – ഐസിഎസ്ഇ സ്‌കൂളുകൾ സർക്കാർ നിർദേശങ്ങൾ പാലിക്കണം: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox