27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സാമൂഹിക പ്രവര്‍ത്തക മേരി റോയ് അന്തരിച്ചു.
Kerala

സാമൂഹിക പ്രവര്‍ത്തക മേരി റോയ് അന്തരിച്ചു.


: സാമൂഹിക പ്രവര്‍ത്തക മേരി റോയി (86) അന്തരിച്ചു. ദീര്‍ഘനാളായി അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1916-ലെ തിരുവിതാംകൂര്‍ സിറിയന്‍ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാ നിയമത്തിനെതിരേ നടത്തിയ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയയായിരുന്നു മേരി.

പെണ്‍മക്കള്‍ക്കും പിതൃസ്വത്തില്‍ തുല്യാവകാശം ഉറപ്പുവരുത്തിയ വിധിക്ക് മേരിയുടെ പോരാട്ടം വഴിയൊരുക്കി. 1986-ലാണ് സുപ്രീം കോടതി ചരിത്രപരമായ വിധി പ്രസ്താവിച്ചത്.

പരേതനായ രാജീബ് റോയിയാണ് മേരിയുടെ ഭര്‍ത്താവ്. പ്രശസ്ത എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാവുമായ അരുന്ധതി റോയിയും ലളിത് റോയിയും മക്കളാണ്.

കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന പള്ളിക്കൂടം സ്‌കൂളിന്റെ സ്ഥാപകയും മേരിയാണ്. സാമ്പ്രാദായിക മാതൃകകളെ പിന്തുടരാത്ത സ്‌കൂള്‍ അന്തരീക്ഷവും പഠനസമ്പ്രദായവുമാണ് പള്ളിക്കൂടത്തിലൂടെ മേരി നടപ്പാക്കിയത്.

Related posts

വാഹനം സൂക്ഷിച്ച് ഓടിക്കണേ…കേരളത്തിലെ റോഡപകടങ്ങളിൽ വർധന

Aswathi Kottiyoor

*ഭരണഘടന നേരിടുന്ന വെല്ലുവിളികളെ പ്രതിരോധിക്കുക; മൂല്യങ്ങളും തത്വങ്ങളും കാത്തുസൂക്ഷിക്കുക: മുഖ്യമന്ത്രി.*

Aswathi Kottiyoor

ഒ​ടു​വി​ൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അം​ഗീ​ക​രി​ച്ചു; കോ​വാ​ക്സി​ന് എ​ടു​ത്ത​വ​ർ​ക്ക് ആ​ശ്വാ​സം

Aswathi Kottiyoor
WordPress Image Lightbox