23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സ്വകാര്യ മദ്യശാലകള്‍ ഇനി രാജ്യ തലസ്ഥാനത്ത് പ്രവര്‍ത്തിക്കില്ല
Kerala

സ്വകാര്യ മദ്യശാലകള്‍ ഇനി രാജ്യ തലസ്ഥാനത്ത് പ്രവര്‍ത്തിക്കില്ല

സ്വകാര്യ മദ്യശാലകള്‍ ഇനി രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കില്ല. പകരം സെപ്തംബര്‍ 1 മുതല്‍ സര്‍ക്കാരിന്റെ 300-ലധികം വരുന്ന മദ്യശാലകള്‍ വഴി ചില്ലറ വില്‍പ്പന നടത്തും. 250 ഓളം സ്വകാര്യ മദ്യവില്‍പ്പനശാലകളാണ് നഗരത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. 2021-22 എക്‌സൈസ് നയത്തില്‍ നിന്ന് പഴയ ഭരണത്തിലേക്ക് മാറിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. 300 ഓളം വരുന്ന സര്‍ക്കാര്‍ മദ്യശാലകളില്‍ പലതും മാളുകളിലും മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപവും ആയിരിക്കും.കൂടുതല്‍ കടകള്‍ തുറന്നതിനാല്‍ സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ ഡല്‍ഹിയില്‍ മദ്യവിതരണം വര്‍ദ്ധിക്കും. 250-ഓളം സ്വകാര്യ ഷോപ്പുകളാണ് 300-ലധികം സര്‍ക്കാര്‍ മദ്യശാലകള്‍ ഉപയോഗിച്ചാണ് ഇവ മാറ്റിസ്ഥാപിക്കുന്നത്. വരും ദിവസങ്ങളില്‍ ഷോപ്പുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. കൂടാതെ 500 ഷോപ്പുകള്‍ ആരംഭിക്കാനും സര്‍ക്കാര്‍ പദ്ധതി ഇടുന്നുണ്ടെന്ന് എക്സൈസ് വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Related posts

കെ.എസ്.ആർ.ടി.സി ശമ്പള വിതരണം ഡിസംബർ 20 മുതൽ ആരംഭിക്കും ; സി.എം.ഡി

Aswathi Kottiyoor

പി​തൃ​ക്ക​ൾ​ക്ക് ബ​ലി​യി​ട്ട് ആ​യി​ര​ങ്ങ​ൾ

Aswathi Kottiyoor

അട്ടപ്പാടിക്ക്‌ മൈക്രോ പ്ലാൻ: ആരും പട്ടിണി കിടക്കില്ല; നിരീക്ഷണ കമ്മിറ്റി രൂപീകരിക്കും

Aswathi Kottiyoor
WordPress Image Lightbox