24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും; സംസ്ഥാനത്ത് വിധിധ ജില്ലകളില്‍ ഇന്നും കനത്ത മഴ തുടരും
Kerala

ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും; സംസ്ഥാനത്ത് വിധിധ ജില്ലകളില്‍ ഇന്നും കനത്ത മഴ തുടരും

സംസ്ഥാനത്ത് വിധിധ ജില്ലകളില്‍ ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി. തമിഴ്‌നാടിനും സമീപ പ്രദേശങ്ങൾക്ക് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്.

തമിഴ്നാട് മുതൽ മധ്യപ്രദേശ് വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്. ഇതിന്‍റെ ഫലമായി കേരളത്തിൽ അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വിഭാഗം അറിയിച്ചത്.

ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ / ഇടി / മിന്നലിനും സാധ്യതയുണ്ട്. ഇന്ന് കേരളത്തിൽ ഒറ്റപെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ മഞ്ഞ അലേര്‍ട്ടാണ്.

Related posts

സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ മഴകനക്കും.

Aswathi Kottiyoor

*പ്ലസ് ടൂ ക്ലാസില്‍ ഇനി ട്രാഫിക് നിയമങ്ങളും പഠിപ്പിക്കും; പാസായാല്‍ ലേണേഴ്‌സ് എടുക്കേണ്ടി വരില്ല.*

Aswathi Kottiyoor

റെക്കോഡ് നേട്ടത്തില്‍ കേരളം: ജനസംഖ്യയുടെ പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി

Aswathi Kottiyoor
WordPress Image Lightbox