21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • പരിമിതികളെ മറികടന്ന വിദ്യാർത്ഥികൾക്ക് നിയമസഭയുടെ അഭിനന്ദനങ്ങൾ : സ്പീക്കർ എം ബി രാജേഷ്
Kerala

പരിമിതികളെ മറികടന്ന വിദ്യാർത്ഥികൾക്ക് നിയമസഭയുടെ അഭിനന്ദനങ്ങൾ : സ്പീക്കർ എം ബി രാജേഷ്

ഡൽഹിയിൽ രാഷ്ട്രപതിക്കു മുന്നിൽ കലാപ്രകടനങ്ങൾ നടത്തിയ ഡിഫറന്റ് ആർട്‌സ് സെന്ററിലെ ഭിന്നശേഷികളുള്ള വിദ്യാർത്ഥികൾക്ക് നിയമസഭയുടെ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി നിയമസഭ സ്പീക്കർ എംബി രാജേഷ്. പരിമിതികളെ മറികടന്ന് മുന്നേറുന്ന വിദ്യാർത്ഥികൾ നിയമസഭ സാമാജികർക്കു മുന്നിൽ നടത്തുന്ന കലാപ്രകടനം ഏറെ സന്തോഷം നൽകുന്നതായും സ്പീക്കർ പറഞ്ഞു. സാമൂഹിക സുരക്ഷ മിഷന്റെ അഭിമുഖ്യത്തിൽ നിയമസഭയിലെ ശമ്പരനാരായണൻ തമ്പി ഹാളിൽ സംഘടിപ്പിച്ച ഭിന്നശേഷി വിദ്യാർത്ഥികളുടെ കലാപ്രകടനമായ എംപവറിങ് വിത്ത് ലൗ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മികച്ച സേവനം നടത്തുന്ന ഡിഫറന്റ് ആർട്‌സ് സെന്റർ മാതൃകാ സ്ഥാപനമാണെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ ഉന്നതവിദ്യാഭ്യാസ – സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികൾക്കുള്ള സാമൂഹിക സുരക്ഷാ മിഷന്റെ സ്‌നേഹോപഹാരം സ്പീക്കർ എം ബി രാജേഷ് സമ്മാനിച്ചു. ഡിഫറന്റ് ആർട്‌സ് സെന്റർ എക്‌സിക്യുട്ടീവ് ഡയറക്ടർക്കുള്ള ഉപഹാരം മന്ത്രി ആർ ബിന്ദു സമ്മാനിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മന്ത്രി അഹമ്മദ് ദേവർകോവിൽ, നിയമസഭ സെക്രട്ടറി എ എം ബഷീർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് കുട്ടികളുടെ കലാപ്രകടനവും നടന്നു

Related posts

വനമിത്ര പുരസ്‌കാരത്തിന് അപേക്ഷിക്കാം

Aswathi Kottiyoor

കലാകാരന്മാർക്കായി ജീവിതം സമർപ്പിച്ച ആബേലച്ചന്റെ 103-ാം ജന്മവാർഷികം

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്ക് സാ​ധ്യ​ത

Aswathi Kottiyoor
WordPress Image Lightbox