21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ക്ഷേത്രങ്ങൾക്കും ദേവസ്വം ബോർഡുകൾക്കും സർക്കാർ നൽകിയത്‌ 450 കോടി രൂപ: ദേവസ്വം മന്ത്രി
Kerala

ക്ഷേത്രങ്ങൾക്കും ദേവസ്വം ബോർഡുകൾക്കും സർക്കാർ നൽകിയത്‌ 450 കോടി രൂപ: ദേവസ്വം മന്ത്രി

കഴിഞ്ഞ അഞ്ചു വർഷത്തിൽ ദേവസ്വം ബോർഡുകൾക്കും ക്ഷേത്രങ്ങൾക്കുമായി 450 കോടി രൂപ സർക്കാർ ഖജനാവിൽനിന്ന്‌ ചെലവഴിച്ചതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ നിയമസഭയെ അറിയിച്ചു. ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനം സർക്കാർ ഖജനാവിലേക്ക് എത്തുന്നില്ല. കമ്യൂണിസ്റ്റ് സർക്കാരുകൾ ഹിന്ദു ക്ഷേത്രങ്ങൾ കൈയടക്കി എന്നും വരുമാനം ലക്ഷ്യമിട്ടാണ് ഇത് ചെയ്യുന്നതെന്നുമുള്ള സുപ്രീം കോടതി റിട്ട. ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ പരമാർശം വസ്തുതകൾക്ക് നിരക്കാത്തതും തെറ്റിദ്ധാരണയിൽനിന്ന്‌ ഉടലെടുത്തതുമാണ്.

ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള ക്ഷേത്രങ്ങളിലെ വരുമാനം സർക്കാരിലേക്ക് എത്തുന്നുണ്ട് എന്ന പ്രസ്താവന വസ്തുതാ വിരുദ്ധമാണ്. പ്രളയം, കോവിഡ് തുടങ്ങിയവ മൂലമുണ്ടായ വരുമാനനഷ്ടത്താൽ പ്രതിസന്ധിയിലായ ദേവസ്വം ബോർഡുകളിലെ ദൈനംദിന ചെലവുകളും ഉദ്യോഗസ്ഥരുടെ ശമ്പളവും പെൻഷനും ഉൾപ്പെടെയുള്ളവ മുടങ്ങാതെ നടന്നുപോയത് സർക്കാർ ധനസഹായംകൊണ്ടാണ്‌. ശബരിമല മാസ്റ്റർപ്ലാൻ പോലുള്ള വികസന പദ്ധതികൾ കാര്യക്ഷമമായി നടത്താനും സുഗമമായ തീർഥാടന സൗകര്യം ഒരുക്കാനുമാണ് സർക്കാർ മുൻഗണന നൽകുന്നത്.

118 കോടി രൂപ ചെലവിൽ ശബരിമല ഇടത്താവളങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്‌. ചോറ്റാനിക്കര ക്ഷേത്രത്തിൽ മാലിന്യ നിർമാർജന പ്ലാന്റ് സ്ഥാപിക്കാൻ 25 ലക്ഷം രൂപ അനുവദിച്ചു. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ അടക്കമുള്ളവയ്‌ക്കായി അനുവദിക്കുന്ന തുക ഇതിനുപുറമെയാണെന്നും എം എസ്‌ അരുൺകുമാറിന്റെ സബ്‌മിഷന്‌ മന്ത്രി മറുപടി നൽകി.

Related posts

ലഹരി മാഫിയാ സംഘം നടത്തിയ ഇരട്ട കൊലപാതകം നാടിനോടുള്ള വെല്ലുവിളി : മുഖ്യമന്ത്രി.

Aswathi Kottiyoor

ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള യാത്രാനിരക്ക് നിശ്ചയിച്ചു

Aswathi Kottiyoor

ഡിസംബര്‍ ആദ്യവാരത്തോടെ പാല്‍ വില കൂടും; മന്ത്രി ജെ.ചിഞ്ചുറാണി

Aswathi Kottiyoor
WordPress Image Lightbox