• Home
  • Kerala
  • ഇനി മുതൽ റിസർവ് ചെയ്യേണ്ട; പകൽ യാത്രയ്ക്കുള്ള സ്ലീപ്പർ ടിക്കറ്റുകൾ നാളെ മുതൽ ലഭിക്കും
Kerala

ഇനി മുതൽ റിസർവ് ചെയ്യേണ്ട; പകൽ യാത്രയ്ക്കുള്ള സ്ലീപ്പർ ടിക്കറ്റുകൾ നാളെ മുതൽ ലഭിക്കും

ട്രെയിൻ റിസർവേഷനുകൾ ഇനി നേരിട്ട് ചെയ്യാം. ട്രെയിനുകളിലെ പകൽ യാത്രയ്ക്കുള്ള റിസർവഷനുകൾക്കാണ് അനുമതി. ട്രെയിനുകളിലെ പകൽ യാത്രയ്ക്ക് നാളെ മുതൽ റിസർവേഷൻ ഇല്ലാത്ത സ്ലീപ്പർ ക്ലാസ് ടിക്കറ്റുകൾ നൽകാനാണ് റെയിൽവേ തീരുമാനിച്ചിരിക്കുന്നത്.അതേസമയം രാവിലെ ആറിനും രാത്രി ഒൻപതിനും ഇടയിൽ ടിക്കറ്റ് കൗണ്ടറിൽ നിന്ന് സ്ലീപ്പർ ടിക്കറ്റുകൾ ലഭിക്കുന്നതാണ്. രാത്രി ഒൻപതിനു അവസാനിക്കുന്ന യാത്രകൾക്കാകും ടിക്കറ്റ് നൽകുക. ഇത് പ്രകാരം രാവിലെ മുതൽ രാത്രിവരെയുള്ള ഏത് ട്രെയിനിനും സ്ലീപ്പർ ടിക്കറ്റുകൾ ലഭിക്കുന്നതാണ്.

2020 ൽ കോവിഡ് രൂക്ഷമായതിനെ തുടർന്നാണ് പകൽ യാത്രയ്ക്കുള്ള സ്ലീപ്പർ ടിക്കറ്റുകളുടെ വിതരണം നിർത്തിയത്. എന്നാൽ മുൻകൂർ റിസർവേഷനില്ലാത്ത സ്ലീപ്പർ ടിക്കറ്റുകൾ പുനഃസ്ഥാപിക്കണമെന്ന് യാത്രികരുടെ ആവശ്യവും ഓണക്കാലത്തെ തിരക്കും പരി​ഗണിച്ചാണ് റെയിൽവേയുടെ തീരുമാനം.

Related posts

ഇന്ത്യയില്‍ വന്‍ കാലാവസ്ഥാ വ്യതിയാനം: ഉഷ്ണതരംഗം 30% വര്‍ദ്ധിച്ചു

Aswathi Kottiyoor

’25 വര്‍ഷംമുമ്ബുള്ള നിയമങ്ങളാണ് പലതും, കൂടുതല്‍ അധികാരം വേണം’: വനിതാ കമ്മീഷന്‍ അധ്യക്ഷ

Aswathi Kottiyoor

തലസ്ഥാനത്തെ ലുലുമാള്‍ ഉദ്ഘാടനം നാളെ; പൊതുജനങ്ങൾക്ക് പ്രവേശനം വെള്ളിയാഴ്ച മുതൽ.

Aswathi Kottiyoor
WordPress Image Lightbox