24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഭിന്നശേഷിക്കാർക്ക് ഹൈക്കോടതിയിൽ ഓഫീസ് അറ്റന്റന്റ്: വിജ്ഞാപനം പരിഷ്‌കരിച്ചു
Kerala

ഭിന്നശേഷിക്കാർക്ക് ഹൈക്കോടതിയിൽ ഓഫീസ് അറ്റന്റന്റ്: വിജ്ഞാപനം പരിഷ്‌കരിച്ചു

കേരള ഹൈക്കോടതിയിൽ റിക്രൂട്ട്‌മെന്റ് നമ്പർ 11/2020 ആയി ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളിൽ നിന്ന് ഓഫീസ് അറ്റന്റന്റ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ച് സെപ്റ്റംബർ 15ന് പുറപ്പെടുവിച്ച വിജ്ഞാപനം പരിഷ്‌കരിച്ചു. ആദ്യ വിജ്ഞാപനത്തിൽ ഉൾപ്പെടാത്ത ബൗദ്ധികമായും മാനസികമായും വെല്ലുവിളി നേരിടുന്നവർ, മൾട്ടിപ്പിൾ ഡിസബിലിറ്റീസ് ഉള്ളവർ എന്നീ വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് മാത്രം ഓൺലൈനായി ഹൈക്കോടതിയുടെ റിക്രൂട്ട്‌മെന്റ് പോർട്ടൽ www.hckrecruitment.nic.in മുഖേന അപേക്ഷ സമർപ്പിക്കാം.

ഓൺലൈനായി അപേക്ഷകൾ സമർപ്പിച്ചു തുടങ്ങേണ്ട തീയതി സെപ്റ്റംബർ രണ്ടും അവസാന തീയതി സെപ്റ്റംബർ 20 ഉം ആണ്. അപേക്ഷ അയക്കുന്നതു സംബന്ധിച്ചും മറ്റു വ്യവസ്ഥകൾക്കും റിക്രൂട്ട്‌മെന്റ് നമ്പർ 11/2020 ആയി 15/09/2020 ന് റിക്രൂട്ട്‌മെന്റ് പോർട്ടലിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക.

Related posts

റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ നൽകുന്നതിന് അധിക വിഹിതമായി ബജറ്റിൽ 42 കോടി രൂപ അനുവദിച്ചു: മന്ത്രി ജി ആർ.അനിൽ

Aswathi Kottiyoor

ഷാമില അപ്രത്യക്ഷയായിട്ട് 12 വർഷം; സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിച്ച് പൊലീസ്.

Aswathi Kottiyoor

കോവിഡ് വ്യാപനം; സ്റ്റേറ്റ് റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ അടിയന്തര യോഗം ചേര്‍ന്നു

Aswathi Kottiyoor
WordPress Image Lightbox