24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1000 രൂപ ഉത്സവബത്ത അനുവദിച്ച ധനവകുപ്പിന് അഭിനന്ദനങ്ങൾ: എം.വി.ഗോവിന്ദൻമാസ്റ്റർ
Kerala

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1000 രൂപ ഉത്സവബത്ത അനുവദിച്ച ധനവകുപ്പിന് അഭിനന്ദനങ്ങൾ: എം.വി.ഗോവിന്ദൻമാസ്റ്റർ

നൂറ് പ്രവൃത്തിദിനം പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഓണം പ്രമാണിച്ച് 1000 രൂപ ഉത്സവബത്ത അനുവദിച്ച ധനവകുപ്പിനെ തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്റർ അഭിനന്ദിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും അംഗങ്ങളായ 5.21 ലക്ഷം പേർക്കാണ് ഇതിന്റെ സഹായം ലഭിക്കുക. സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും അടിസ്ഥാന ജനവിഭാഗത്തെ ചേർത്തുപിടിക്കുന്ന ഇടതുപക്ഷ നയത്തിന്റെ പ്രതിഫലനമാണിത്. തുടർച്ചയായ ആറാം വർഷമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഉത്സവബത്ത അനുവദിക്കുന്നത്. ക്ഷേമ പ്രവർത്തനങ്ങളുമായി എൽ ഡി എഫ് സർക്കാർ എന്നും ജനങ്ങൾക്കൊപ്പമുണ്ടാകുമെന്നും മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്റർ പറഞ്ഞു.

Related posts

കുറ്റവാളികളായ പൊലീസുകാർക്കെതിരെ കർശന നടപടി: ഡിജിപി

Aswathi Kottiyoor

മഴ കനത്തതോടെ മാളമില്ലാതെ പാമ്പുകൾ ; അശ്രദ്ധ അപകടം

Aswathi Kottiyoor

ചരക്ക് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം, ലോക്കോ പൈലറ്റ് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox