24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വീ​ടു​ക​ളു​ടെ സൗ​ക​ര്യം ഉ​റ​പ്പു​വ​രു​ത്താ​ൻ സേ​ഫ് പ​ദ്ധ​തി ന​ട​പ്പാ​ക്കും: മ​ന്ത്രി കെ.​ രാ​ധാ​കൃ​ഷ്ണ​ൻ
Kerala

വീ​ടു​ക​ളു​ടെ സൗ​ക​ര്യം ഉ​റ​പ്പു​വ​രു​ത്താ​ൻ സേ​ഫ് പ​ദ്ധ​തി ന​ട​പ്പാ​ക്കും: മ​ന്ത്രി കെ.​ രാ​ധാ​കൃ​ഷ്ണ​ൻ

പ​​ട്ടി​​കജാ​​തി വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കു വി​​വി​​ധ പ​​ദ്ധ​​തി​​ക​​ളി​​ലാ​​യി നി​​ർ​​മി​​ച്ചു ന​​ൽ​​കു​​ന്ന വീ​​ടു​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യം ഉ​​റ​​പ്പാ​​ക്കാ​​ൻ സേ​​ഫ് (സെ​​ക്യു​​ർ അ​​ക്കൊ​​മെ​​ഡേ​​ഷ​​ൻ ആ​​ൻ​​ഡ് ഫെ​​സി​​ലി​​റ്റി എ​​ൻ​​ഹാ​​ൻ​​സ്മെ​​ന്‍റ്) പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​മെ​​ന്ന് മ​​ന്ത്രി കെ.​​ രാ​​ധാ​​കൃ​​ഷ്ണ​​ൻ.

വ​​യ​​റിം​​ഗ്, പ്ലം​​ബിം​​ഗ്, വൃ​​ത്തി​​യു​​ള്ള അ​​ടു​​ക്ക​​ള, ശുചിമുറി എ​​ന്നീ സൗ​​ക​​ര്യ​​ങ്ങ​​ൾ ഇ​​തു​​വ​​ഴി ഉ​​റ​​പ്പു വ​​രു​​ത്തും.

കു​​ടി​​വെ​​ള്ള പ​​ദ്ധ​​തി​​ക്കു റോ​​ഡ് പൊ​​ളി​​ച്ചാൽ ക​​രാ​​റു​​കാ​​ര​​ൻ കു​​ഴി​​യ​​ടയ്​​ക്ക​​ണം: മ​​ന്ത്രി റോ​​ഷി

കു​​ടി​​വെ​​ള്ള പ​​ദ്ധ​​തി​​ക്കു റോ​​ഡ് പൊ​​ളി​​ച്ചാ​​ൽ കു​​ഴി​​യ​​ട​​യ്ക്കേ​​ണ്ട ഉ​​ത്ത​​ര​​വാ​​ദി​​ത്തം ക​​രാ​​റു​​കാ​​ര​​നു ത​​ന്നെ​​യാ​​ണെ​​ന്നു മ​​ന്ത്രി റോ​​ഷി അ​​ഗ​​സ്റ്റി​​ൻ. 2022 ഫെ​​ബ്രു​​വ​​രി​​യി​​ലെ ഉ​​ത്ത​​ര​​വു പ്ര​​കാ​​രം പൊ​​തു​​മ​​രാ​​മ​​ത്ത് റോ​​ഡു​​ക​​ളി​​ൽ പൈ​​പ്പി​​ട്ട ശേ​​ഷം റോ​​ഡ് പു​​നഃ​​സ്ഥാ​​പി​​ക്കു​​ന്ന ചു​​മ​​ത​​ല വാ​​ട്ട​​ർ അ​​ഥോ​​റി​​റ്റി​​ക്കാ​​ണ്. പൈ​​പ്പ് ലൈ​​ൻ പ്ര​​വൃ​​ത്തി​​ക​​ളു​​ടെ ക​​രാ​​ർ തു​​ക​​യി​​ൽ റോ​​ഡു​​ക​​ളു​​ടെ അ​​റ്റ​​കു​​റ്റപ്പ​​ണി​​ക്കു​​ള്ള തു​​ക​​യും ചേ​​ർ​​ത്താ​​ണ് അ​​നു​​വ​​ദി​​ക്കു​​ന്ന​​ത്.

റോ​​ഡു​​ക​​ളി​​ലെ അ​​റ്റ​​കു​​റ്റ​​പ്പ​​ണി താ​​ത്കാ​​ലി​​ക​​മാ​​യി ചെ​​യ്യേ​​ണ്ട ഉ​​ത്ത​​ര​​വാ​​ദി​​ത്തം ക​​രാ​​റു​​കാ​​ര​​നാ​​ണ്. പ്ര​​വൃ​​ത്തി പൂ​​ർ​​ത്തീ​​ക​​രി​​ക്കാ​​ത്ത ക​​രാ​​റു​​കാ​​ർ​​ക്കെ​​തി​​രേ വ്യ​​വ​​സ്ഥ പ്ര​​കാ​​ര​​മു​​ള്ള ശി​​ക്ഷാ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​ന്നു​​ണ്ടെ​​ന്നും മ​​ന്ത്രി അ​​റി​​യി​​ച്ചു.

പാ​​ൽ ഉ​​ത്പാ​​ദ​​ന​​ത്തി​​ൽ കേ​​ര​​ളം സ്വ​​യം​​പ​​ര്യാ​​പ്ത​​ത നേ​​ടി: മ​​ന്ത്രി ചി​​ഞ്ചു​​റാ​​ണി

പാ​​ൽ ഉ​​ത്പാ​​ദ​​ന​​ത്തി​​ൽ കേ​​ര​​ളം സ്വ​​യം​​പ​​ര്യാ​​പ്ത​​ത നേ​​ടി​​യെ​​ന്നു മ​​ന്ത്രി ജെ.​​ ചി​​ഞ്ചു​​റാ​​ണി. ഉ​​ത്സ​​വ​​കാ​​ല​​ങ്ങ​​ളി​​ൽ മാ​​ത്ര​​മാ​​ണു പാ​​ലി​​നാ​​യി അ​​ന്യ​​സം​​സ്ഥാ​​ന​​ങ്ങ​​ളെ ആ​​ശ്ര​​യി​​ക്കേ​​ണ്ടിവ​​രു​​ന്ന​​ത്. ക്ഷീ​​ര​​സ​​ഹ​​ക​​ര​​ണ സം​​ഘ​​ങ്ങ​​ൾ വ​​ഴി 2016-17 ലെ ​​പ്ര​​തി​​ദി​​ന പാ​​ൽ​​സം​​ഭ​​ര​​ണം 16.27 ല​​ക്ഷം ലി​​റ്റ​​റാ​​യി​​രു​​ന്നെ​​ങ്കി​​ൽ 2021-22 ൽ 21.19 ​​ല​​ക്ഷം ലി​​റ്റ​​ർ ആ​​യി വ​​ർ​​ധി​​ച്ചു. പ്ര​​തി​​ദി​​ന സം​​ഭ​​ര​​ണ​​ത്തി​​ൽ 4.92 ല​​ക്ഷം ലി​​റ്റ​​ർ പാ​​ലി​​ന്‍റെ വ​​ർ​​ധ​​ന​​യു​​ണ്ടാ​​യി​​ട്ടു​​ണ്ട്.

2015-16ൽ ​​ഏ​​ക​​ദേ​​ശം 5.5 ല​​ക്ഷം ലി​​റ്റ​​ർ പാ​​ൽ ഇ​​റ​​ക്കു​​മ​​തി ചെ​​യ്തി​​രു​​ന്നെ​​ങ്കി​​ൽ ഇ​​പ്പോ​​ൾ ആ​​വ​​ശ്യ​​ത്തി​​ല​​ധി​​കം വ​​രു​​ന്ന പാ​​ൽ പാ​​ൽ​​പ്പൊ​​ടി​​യാ​​ക്കാ​​ൻ അ​​ന്യ​​സം​​സ്ഥാ​​ന​​ങ്ങ​​ളെ ആ​​ശ്ര​​യി​​ക്കു​​ന്ന സ്ഥി​​തി​​യു​​ണ്ട്. മ​​ല​​പ്പു​​റം മൂ​​ർ​​ക്ക​​നാ​​ട് ആ​​ധു​​നി​​ക പാ​​ൽ​​പ്പൊ​​ടി നി​​ർ​​മാ​​ണ യൂ​​ണി​​റ്റ് നി​​ർ​​മി​​ക്ക​​ാനു​​ള്ള പ്ര​​വ​​ർ​​ത്ത​​നം പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

Related posts

വന്യജീവി സങ്കേതങ്ങൾക്കു ചുറ്റുമുള്ള ജനവാസമേഖലകൾ: നേരിട്ടുപരിശോധനയിലും കണക്കുതെറ്റുന്നു.*

Aswathi Kottiyoor

യാത്രക്കാർ ശ്രദ്ധിക്കുക; ട്രെയിൻ സമയങ്ങളിൽ മാറ്റം

ആസിഡ്‌ മഴ” വാർത്ത കള്ളം; കൊച്ചിയിൽ ‘അമ്ല മഴ’ ഉണ്ടായില്ലെന്ന് കുസാറ്റ്‌ പഠനം

Aswathi Kottiyoor
WordPress Image Lightbox