Uncategorized

കിഴക്കമ്പലം ജംഗിൾ പാർക്കിൽ അഞ്ചുവയസ്സുകാരൻ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി ഇടതു സംഘടനകൾ

കിഴക്കമ്പലം ജംഗിൾ പാർക്കിൽ അഞ്ചുവയസ്സുകാരൻ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. പാർക്കിന്റെ ഉടമയെ സംരക്ഷിക്കുന്ന പഞ്ചായത്ത് സെക്രട്ടറി രാജിവെക്കുക എന്ന ആവശ്യം ഉയർത്തിയാണ് പ്രതിഷേധം. സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അഞ്ച് വയസ്സുകാരന്റെ മരണത്തിന് ഇടയാക്കിയ കിഴക്കമ്പലത്തെ ജംഗിൾ പാർക്ക് പ്രവർത്തിച്ചിരുന്നത് ലൈസൻസോ മറ്റ് അനുമതികളോ ഇല്ലാതെയായിരുന്നു.

അപകടകരമായ ചതുപ്പ് പ്രദേശത്തിന് ചുറ്റും വേലികളോ സിസിടിവി പോലുള്ള മറ്റ് സുരക്ഷാ സംവിധാനങ്ങളോ പാർക്കിൽ ഒരുക്കിയിട്ടില്ല. പാർക്കിൻ്റെ നിർമാണപ്രവർത്തനങ്ങൾ പലതും അനധികൃതമാണ്. ട്വന്റി ട്വന്റിയുമായി ബന്ധം പുലർത്തുന്ന പാർക്ക് ഉടമയായ മാറാച്ചേരി വർഗീസിനെ സംരക്ഷിക്കാൻ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നുണ്ട്. പ്രതിയെ സംരക്ഷിച്ചു നിർത്തുന്ന പഞ്ചായത്ത് സെക്രട്ടറി രാജി വെക്കുക എന്നാവശ്യപ്പെട്ട് ഇടതു സംഘടനകൾ പ്രതിഷേധം ശക്തമാക്കി.പാർക്കിൻ്റെ നിർമാണപ്രവർത്തനങ്ങൾ പലതും അനധികൃതമാണ്. ട്വന്റി ട്വന്റിയുമായി ബന്ധം പുലർത്തുന്ന പാർക്ക് ഉടമയായ മാറാച്ചേരി വർഗീസിനെ സംരക്ഷിക്കാൻ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നുണ്ട്. പ്രതിയെ സംരക്ഷിച്ചു നിർത്തുന്ന പഞ്ചായത്ത് സെക്രട്ടറി രാജി വെക്കുക എന്നാവശ്യപ്പെട്ട് ഇടതു സംഘടനകൾ പ്രതിഷേധം ശക്തമാക്കിബൈറ്റ് പഞ്ചായത് പ്രവർത്തനാനുമതി നൽകിയിരുന്നില്ലെന്ന് കണ്ടെത്തിയതോടെ പാർക്കിന് സ്റ്റോപ്പ് മെമ്മോ ലഭിച്ചിരുന്നു. തമ്മനം പ്രീ സ്‌കൂളിലെ 25 അംഗസംഘം പാർക്ക് സന്ദർശിക്കുന്നതിനിടയിൽ ആയിരുന്നു അപകടം. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം തുടരുകയാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button