24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • തകര്‍ച്ച പിന്നിട്ട് വിപണിയില്‍ മുന്നേറ്റം: നിഫ്റ്റി 17,400 കടന്നു.*
Kerala

തകര്‍ച്ച പിന്നിട്ട് വിപണിയില്‍ മുന്നേറ്റം: നിഫ്റ്റി 17,400 കടന്നു.*


മുംബൈ: കഴിഞ്ഞ ദിവസത്തെ തകര്‍ച്ച മറികടന്ന് സൂചികകള്‍. സെന്‍സെക്‌സ് 411 പോയന്റ് നേട്ടത്തില്‍ 58,384ലിലും നിഫ്റ്റി 134 പോയന്റ് ഉയര്‍ന്ന് 17,447ലുമാണ് വ്യാപാരം ആരംഭിച്ചത്.

ജെറോം പവലിന്റെ പ്രസംഗം ഉയര്‍ത്തിവിട്ട ആശങ്കകളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കനത്ത തകര്‍ച്ച നേരിട്ട ഏഷ്യന്‍ സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ബ്രന്‍ഡ് ക്രൂഡ് വിലയില്‍ നേരിയ കുറവുണ്ടായി.

ബജാജ് ഫിന്‍സര്‍വ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, എസ്ബിഐ, എച്ച്‌സിഎല്‍ ടെക്, പവര്‍ഗ്രിഡ്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ഏഷ്യന്‍ പെയിന്റ്‌സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

നിഫ്റ്റി മീഡിയ, മെറ്റല്‍, എനര്‍ജി ഉള്‍പ്പടെ മിക്കവാറും സെക്ടറല്‍ സൂചികകളില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളാകട്ടെ ഒരുശതമാനത്തോളം നേട്ടത്തിലാണ്.

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 561.22 കോടി രൂപയുടെ ഓഹരികളാണ് കഴിഞ്ഞ ദിവസം വിറ്റൊഴിഞ്ഞത്. മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പടെയുള്ള രാജ്യത്തെ നിക്ഷേപ സ്ഥാപനങ്ങളാകട്ടെ 144.80 കോടി രൂപയുടെ നിക്ഷേപം നടത്തുകയുംചെയ്തു.

Related posts

മുളവുകാട് നിന്ന് കാണാതായ മൂന്ന് വിദ്യാർത്ഥികളെ കണ്ടെത്തി

Aswathi Kottiyoor

ട്രെ​യി​ൻ സ​മ​യ​ത്ത് വ​ന്നി​ല്ലെ​ങ്കി​ൽ യാ​ത്ര​ക്കാ​ര​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി

Aswathi Kottiyoor

റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സെ​ർ​ജി ലാ​വ്റോ​വ് ഇ​ന്ന് ഇ​ന്ത്യ​യി​ലെ​ത്തും

Aswathi Kottiyoor
WordPress Image Lightbox