23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • നെഹ്റു ട്രോഫി വള്ളം കളി കാണാൻ അവസരമൊരുക്കി കെ എസ് ആർ ടി സി
Kerala

നെഹ്റു ട്രോഫി വള്ളം കളി കാണാൻ അവസരമൊരുക്കി കെ എസ് ആർ ടി സി

മലയാളികളുടെ ആവേശമായ നെഹ്റു ട്രോഫി വള്ളം കളി കാണാൻ കണ്ണൂർ കെ എസ് ആർ ടി സി അവസരമൊരുക്കുന്നു. കണ്ണൂർ, കാസർകോട് ജില്ലയിലെ വള്ളം കളി പ്രേമികൾക്ക് വള്ളം കളി കാണാനും കായൽ ജലോത്സവത്തിന് പങ്കെടുക്കാനുമുള്ള അവസരമാണ് കെ എസ് ആർ ടി സി ഒരുക്കുന്നത്. സെപ്റ്റംബർ നാലിനാണ് പുന്നമടക്കായലിൽ നെഹ്റു ട്രോഫി വള്ളം കളി നടക്കുക. യാത്രക്കാർക്ക് കെ എസ് ആർ ടി സി വഴി ടിക്കറ്റ് സഹിതം സീറ്റ് ബുക്ക് ചെയ്യാനും ആവശ്യാനുസരണം ചാർട്ടേഡ് ബസ് ഏർപ്പെടുത്താനും സൗകര്യമുണ്ട് . റോഡ് കോർണർ (500), വിക്ടറിലൈൻ (1000) എന്നീ ടിക്കറ്റുകളാണ് കെ എസ് ആർ ടി സി വഴി ലഭ്യമാക്കുക .
തിരുവോണനാളിൽ കെ എസ് ആർ ടി സി കണ്ണൂർ ഡിപ്പോയിൽ നിന്നും തിരുവനന്തപുരത്തേക്ക് ഉല്ലാസയാത്രയും സംഘടിപ്പിക്കും. ഡബിൾ ഡക്കർ ബസ്സിൽ തലസ്ഥാന നഗരിയിൽ ഒരു ദിവസം നഗരക്കാഴ്ച്ചകൾ കാണാനും ചരിത്രപ്രാധാന്യ സ്ഥലങ്ങൾ കാണാനും സാധിക്കും. സെപ്റ്റംബർ ഒമ്പതിന് കുമരത്ത് ബോട്ട് യാത്രയും ഒരുക്കും. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 8089463675, 8589995296 എന്ന നമ്പറിൽ ബന്ധപ്പെടുക.
30/08/2022

Related posts

മെ​​ഡി​​ക്ക​​ല്‍ ഓ​​ക്സി​​ജ​​ന്‍ അ​​ടി​​സ്ഥാ​​ന മ​​നു​​ഷ്യാ​​വ​​കാ​​ശ​​മാ​​യി ക​​ണ​​ക്കാ​​ക്ക​​ണം: ക​​ര്‍​ദി​​നാ​​ള്‍ മാ​​ര്‍ ആ​​ല​​ഞ്ചേ​​രി

Aswathi Kottiyoor

കന്യാസ്ത്രീ മഠത്തില്‍ രാത്രി കടന്ന് പീഡനം; നാലു യുവാക്കള്‍ അറസ്റ്റില്‍

Aswathi Kottiyoor

സംസ്ഥാനത്ത് വിവിധ സേവനങ്ങള്‍ക്കായി ഏകീകൃത വിവര സംവിധാനം .

Aswathi Kottiyoor
WordPress Image Lightbox