22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വിമാനത്താവളങ്ങളിലെ ചായയുടേയും ചെറുകടികളുടേയും വില നിര്‍ണ്ണയം; ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി.
Kerala

വിമാനത്താവളങ്ങളിലെ ചായയുടേയും ചെറുകടികളുടേയും വില നിര്‍ണ്ണയം; ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി.

രാജ്യത്തെ വിമാനത്താവളങ്ങളിൽ ചായയും ചെറുപലഹാരങ്ങളും കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ നോട്ടീസ് അയക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, എം.എം. സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. അതേസമയം ഹർജിക്കാരന് ഈ ആവശ്യവുമായി ബന്ധപ്പെട്ട് മറ്റ്‌ വേദികളെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

രാജ്യത്തെ എല്ലാ വാണിജ്യ വിമാനത്താവളങ്ങളിലും ചായയും, കാപ്പിയും, ചെറുകടികളും പതിനഞ്ച് മുതൽ ഇരുപത് രൂപ നിരക്കിൽ വിൽക്കാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് തൃശ്ശൂരിൽ നിന്നുള്ള കോൺഗ്രസ് നേതാവ് ഷാജി കോടങ്കണ്ടത്ത് ആണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് 2020 ഓഗസ്റ്റിൽ നൽകിയ നിർദ്ദേശം നടപ്പിലാക്കാൻ ബന്ധപ്പെട്ട എല്ലാവരോടും നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി.

എന്നാൽ വിമാത്താവളങ്ങളിലെ കഫറ്റീരികളിലെ വിലനിർണയത്തിൽ ഇടപെടാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഹർജിക്കാരന്റെ മൗലികാവകാശവുമായി ബന്ധപ്പെട്ട ഒരു വിഷയവും ഇതിൽ ഉൾപ്പെടുന്നില്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. ഹർജിക്കാരന് വേണ്ടി സീനിയർ അഭിഭാഷകൻ ദേബാശിഷ് ബെറൂഖ ഹാജരായി.

Related posts

ലോ​ക്ക്ഡൗ​ൺ രീ​തി അ​ശാ​സ്ത്രീ​യം; വ്യാ​പാ​രി​ക​ൾ ഹൈ​ക്കോ​ട​തി​യി​ൽ

Aswathi Kottiyoor

യുവജനങ്ങൾക്ക്‌ മെയ്‌ ഒന്നിനും വാക്‌സിൻ ലഭിച്ചേക്കില്ല; കേന്ദ്രത്തിന്‌ മാത്രമേ നൽകുവെന്ന്‌ സിറം ഇൻസ്‌റ്റിറ്റ്യൂട്ട്‌………..

Aswathi Kottiyoor

സർക്കാർ യാത്രാ ബോട്ടുകൾ കറ്റാമറൈൻ ബോട്ടുകളാകുന്നു; വാട്ടർ ടാക്‌സികളും രംഗത്ത്

Aswathi Kottiyoor
WordPress Image Lightbox