24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • *വാഹനം കഴുകുന്നതിനിടെ ടിപ്പര്‍ ഡ്രൈവര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു;വാഷിംഗ് ഉപകരണത്തിലേക്കുള്ള വയർ ബന്ധിപ്പിച്ച സ്വിച്ചിൽ നിന്നും വൈദ്യുതാഘാതമേറ്റതായാണ് പ്രാഥമിക വിവരം.*
Kerala

*വാഹനം കഴുകുന്നതിനിടെ ടിപ്പര്‍ ഡ്രൈവര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു;വാഷിംഗ് ഉപകരണത്തിലേക്കുള്ള വയർ ബന്ധിപ്പിച്ച സ്വിച്ചിൽ നിന്നും വൈദ്യുതാഘാതമേറ്റതായാണ് പ്രാഥമിക വിവരം.*

മാനന്തവാടി: മാനന്തവാടി ഒഴക്കോടി മുളളത്തില്‍ ബിജു (43) ആണ് മരിച്ചത്. ടിപ്പര്‍ ഡ്രൈവറായിരുന്ന ബിജു തവിഞ്ഞാല്‍ തണ്ടേക്കാട് ക്രഷറില്‍ വെച്ച് ടിപ്പര്‍ കഴുകുന്നതിനിടെ കാര്‍ വാഷിംഗ് പമ്പിലേക്കുള്ള വയറിലെ സ്വിച്ചില്‍ നിന്നും വൈദ്യുതാഘാതമേറ്റതായാണ് സൂചന. നിലത്തു വീണു കിടന്ന ബിജുവിനെ ക്രഷറിലെ തൊഴിലാളികള്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. കെ എസ് ഇ ബി അധികൃതര്‍ അപകടം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തി. പമ്പിലേക്കുള്ള വയര്‍ കണക്ട് ചെയ്ത സ്വിച്ചില്‍ വൈദ്യുതി ലീക്കുണ്ടായിരുന്നതായി പരിശോധനയില്‍ വ്യക്തമായതായി സൂചനയുണ്ട്. ഇതില്‍ നിന്നായിരിക്കാം അപകടം സംഭവിച്ചതെനാണ് അനുമാനം.ചന്ദ്രന്റെയും വസന്തയുടേയും മകനാണ് ബിജു. ബിന്ദുവാണ് ഭാര്യ. നന്ദന, യദുനന്ദന്‍ എന്നിവര്‍ മക്കളാണ്.

Related posts

മരംമുറി കേസ്‌ സിബിഐ അന്വേഷിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി.

Aswathi Kottiyoor

സംസ്ഥാനത്ത്‌ 153 അങ്കണവാടികൂടി സ്മാർട്ടാകും : വീണ ജോർജ്‌

Aswathi Kottiyoor

കരിപ്പൂരിൽ വൻ സ്വർണവേട്ട;പിടിച്ചത് ഒന്നേക്കാൽ കോടിയുടെ സ്വർണം.*

Aswathi Kottiyoor
WordPress Image Lightbox