നടിയെ ആക്രമിച്ചകേസിലെ വിചാരണക്കോടതി മാറ്റിയതിനെതിരെ അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ രഹസ്യവാദം വേണമെന്ന നടിയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു.
ഉച്ചക്ക് രണ്ടിനാണ് ഹർജിയിൽ പ്രത്യേക വാദം നടക്കുന്നത്. വിചാരണ എറണാകുളം പ്രത്യേക സിബിഐ കോടതിയിൽ നിന്ന് പ്രിൻസിപ്പൽ സെഷൻസിലേക്ക് മാറ്റിയതിനെ അതിജീവിത ചോദ്യം ചെയ്യുകയുണ്ടായി.
വിചാരണക്കോടതി ജഡ്ജിയായിരുന്ന ഹണി എം. വർഗീസ് കോടതി മാറിയതിനെ തുടർന്നാണ് കേസും അങ്ങോട്ടേക്ക് മാറ്റിയത്. എന്നാൽ ഈ നടപടി നിയമവിരുദ്ധമാണെന്നും ഹണി എം.വർഗീസ് കേസ് പരിഗണിച്ചാൽ തനിക്ക് നീതി ലഭിക്കില്ലെന്നും അതിജീവിതയുടെ ഹർജിയിൽ വിശദമാക്കുന്നു.