24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ആദിവാസി ബാലന്റെ കാൽ പൊള്ളിച്ചു; അമ്മയും രണ്ടാനച്ഛനും റിമാൻഡിൽ.
Kerala

ആദിവാസി ബാലന്റെ കാൽ പൊള്ളിച്ചു; അമ്മയും രണ്ടാനച്ഛനും റിമാൻഡിൽ.

അട്ടപ്പാടിയിൽ നാല് വയസുള്ള ആദിവാസി ബാലനെ പൊള്ളലേൽപ്പിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്ത അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ. ഒസത്തിയൂർ ഊരിലെ രഞ്ജിത(25), പാലക്കാട് സ്വദേശി ഉണ്ണിക്കൃഷ്ണൻ (33) എന്നിവരെയാണ് ഗൂളിക്കടവിലെ വാടക വീട്ടിൽനിന്ന് അഗളി പൊലീസ് അറസ്റ്റ് ചെയ്‌തത്.

രണ്ട് മക്കളുടെ അമ്മയായ രഞ്ജിത ഭർത്താവിനെയും മൂത്ത മകളെയും ഉപേക്ഷിച്ച് ഉണ്ണിക്കൃഷ്‌ണനൊപ്പം ഗൂളിക്കടവിൽ താമസമാക്കിയിട്ട് നാല് മാസമായി. കുട്ടി ഇടയ്‌ക്ക് താമസ സ്ഥലത്തിന് മുന്നിലുള്ള റോഡ് മുറിച്ച് കടക്കുന്നതിനാലാണത്രെ അമ്മയും രണ്ടാനച്ഛനും സ്റ്റൗവിൽ വെച്ച് കുട്ടിയുടെ കാൽ പാദം പൊള്ളിച്ചത്. മദ്യപിച്ചെത്തിയ ഉണ്ണിക്കൃഷ്ണൻ ഇലക്ട്രിക് വയറുപയോഗിച്ച് മർദിക്കുകയും ചെയ്‌തു.കുട്ടിയുടെ മുത്തച്‌ഛൻ എത്തി സ്വന്തം വീട്ടിലേക്ക്‌ കൂട്ടികൊണ്ടുപോയി. പരിക്ക്‌ ഗുരുതരമായതിനെ തുടർന്ന്‌ കുട്ടിയെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ എം വി മോഹനൻ കർശന നടപടിക്കാൻ അഗളി സിഐ കെ സലീമിനോട് ആവശ്യപ്പെട്ടു. മുറിവ്‌ ഭേദപ്പെട്ട ശേഷം കുട്ടിക്ക് താൽപ്പര്യമെങ്കിൽ പാലക്കാട് ചിറ്റൂരിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹോമിലേക്ക് മാറ്റുമെന്നും അറിയിച്ചു. ട്രൈബൽ ഓഫീസറോടും ഇടപെടാൻ നിർദേശം നൽകി. അമ്മയേയും രണ്ടാനച്ഛനേയും മണ്ണാർക്കാട് മുൻസിഫ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Related posts

കേരളത്തില്‍ നിപ ആവര്‍ത്തിക്കാനുള്ള കാരണങ്ങള്‍ കണ്ടെത്തണം: ഡോ. ബി ഇക്ബാല്‍ എഴുതുന്നു

Aswathi Kottiyoor

ദേശീയ പണിമുടക്ക് അവസാനിച്ചു ; വലഞ്ഞ് ജനം, പരക്കെ അക്രമം

Aswathi Kottiyoor

മുഴുവൻ ഇന്ത്യക്കാരും അടിയന്തരമായി കിയവ് വിടണമെന്ന് എംബസി

Aswathi Kottiyoor
WordPress Image Lightbox