24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മെഡിസെപ് പദ്ധതിയിലേക്ക് 31 ആശുപത്രികൾ കൂടി
Kerala

മെഡിസെപ് പദ്ധതിയിലേക്ക് 31 ആശുപത്രികൾ കൂടി

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ 31 സ്വകാര്യ ആശുപത്രികൾ കൂടി ചേർന്നു. കഴിഞ്ഞ ഒന്നര മാസമായി പദ്ധതിയുമായി സഹകരിക്കാതിരുന്ന തിരുവനന്തപുരത്തെ കിംസ് അടക്കമുള്ള ആശുപത്രികളാണ് കരാറിൽ‌ ഒപ്പിടുന്നത്. അവയവമാറ്റ ശസ്ത്രക്രിയകൾക്കാണ് കിംസ് സമ്മതമറിയിച്ചത്. പിന്നാലെ മറ്റു ചികിത്സകളും ലഭ്യമാക്കും.
മെഡിസെപ് പദ്ധതി ആരംഭിച്ചപ്പോൾ 246 ആശുപത്രികളാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരത്തെ ലോഡ്സ് ആശുപത്രി, കന്യാകുമാരി ജില്ലയിലെ മൂകാംബിക ആശുപത്രി, ചൈതന്യ, വാസൻ ഐ കെയർ തുടങ്ങിയവയാണ് പുതുതായി ചേർന്ന ആശുപത്രികളിൽ ചിലത്. സംസ്ഥാനത്തിനു പുറത്ത് 6 ആശുപത്രികൾ കൂടി ചേർന്നു. മുഴുവൻ പട്ടിക ധനവകുപ്പും ഓറിയന്റൽ ഇൻഷുറൻസും ഉടൻ പ്രസിദ്ധീകരിക്കും. പദ്ധതിയുമായി നിസ്സഹകരിക്കുന്ന വിവിധ സഹകരണ ആശുപത്രികളുടെയും തിരുവനന്തപുരത്തെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെയും യോഗം മുഖ്യമന്ത്രി നേരിട്ടു വിളിക്കാനും തീരുമാനിച്ചു. സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ആശുപത്രികൾ പദ്ധതിയുമായി സഹകരിച്ചില്ലെങ്കിൽ ഗ്രാന്റ് അടക്കമുള്ള സഹായങ്ങൾ നിർത്തലാക്കുന്നതും പരിഗണനയിലാണ്.

ആകെ ഇൻഷുറൻസ് ക്ലെയിമുകൾ, ലഭ്യമാക്കിയ ചികിത്സ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി ഡാഷ്ബോർഡ് മെഡിസെപ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

മെഡിസെപ്: 23,207 പേർ ചികിത്സ തേടി; 66 കോടി അനുവദിച്ചു

തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ ഇതുവരെയുള്ള ക്ലെയിമുകൾ, ഓരോ ആശുപത്രിയും ലഭ്യമാക്കിയ ചികിത്സകളുടെ വിവരം തുടങ്ങിയവ ഉൾപ്പെടുത്തിയ ഡാഷ്ബോർഡ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 23,207 പേർക്കായി ആകെ 66 കോടി രൂപയാണ് ഇതുവരെ അനുവദിച്ചത്. ഇതിൽ 59 കോടി രൂപയും (21,380 എണ്ണം) സ്വകാര്യ ആശുപത്രികൾക്കാണ്. സർക്കാർ ആശുപത്രികൾക്ക് 3 കോടി (1684 എണ്ണം) അനുവദിച്ചു.

അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ 143 പേർക്കായി 3.53 കോടി രൂപയും അനുവദിച്ചു.

കൊല്ലം എൻഎസ് മെമ്മോറിയൽ ആശുപത്രി (848), തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് (735), കണ്ണൂർ എകെജി ആശുപത്രി (609), കോഴിക്കോട് എംവിആർ കാൻസർ സെന്റർ (590), മലപ്പുറം ഇഎംഎസ് ആശുപത്രി (524) എന്നിവയാണ് മെഡിസെപ്പിനു കീഴിൽ ഏറ്റവും അധികം ചികിത്സ ലഭ്യമാക്കിയ സ്വകാര്യ ആശുപത്രികൾ.

തിരുവനന്തപുരം ആർസിസി (315), കോട്ടയം മെഡിക്കൽ കോളജ് (245), കോഴിക്കോട് മെഡിക്കൽ കോളജ് (143), കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് (139), തിരുവനന്തപുരം മെഡിക്കൽ കോളജ് (128) എന്നിവയാണ് ചികിത്സയിൽ മുന്നിലുള്ള സർക്കാർ ആശുപത്രികൾ.

168 പേരുടെ മുട്ടും 16 പേരുടെ ഇടുപ്പെല്ലും മാറ്റിവച്ചു. 3 പേർക്ക് കരൾമാറ്റ ശസ്ത്രക്രിയ നടത്തി. 3632 ക്ലെയിമുകളുമായി കോഴിക്കോട് ജില്ലയാണു മുന്നിൽ.

എറണാകുളം (2,823), മലപ്പുറം (2,684) ജില്ലകളാണ് രണ്ടും മൂന്നു സ്ഥാനത്ത്. പാലക്കാട് ജില്ലയാണു പിന്നിൽ (1114).

ചികിത്സയിൽ മുന്നിൽ ഇവ

∙ ഡയാലിസിസ് 2,628

∙ തിമിര ശസ്ത്രക്രിയ 2,461

∙ ശ്വാസകോശ രോഗം 1,715

∙ ന്യുമോണിയ 505

∙ ആൻജിയോപ്ലാസ്റ്റി 455

∙ ഗ്യാസ്ട്രോ 433

∙ മൂത്രാശയ രോഗങ്ങൾ 380

∙ രക്തസമ്മർദം 378

∙ സിസേറിയൻ 327

Related posts

പൊലീസിലെ വനിതാ പ്രാതിനിധ്യം 15 ശതമാനമാക്കും: മുഖ്യമന്ത്രി

Aswathi Kottiyoor

ഭിന്നശേഷി കുട്ടികൾക്കുള്ള വാഹനങ്ങൾക്ക്‌ റോഡ്‌ നികുതി ഒഴിവാക്കി

Aswathi Kottiyoor

29,392 ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ വാ​​​തി​​​ൽ​​​പ്പ​​​ടി സേ​​​വ​​​ന​​​ത്തി​​​ന് അ​​​ർ​​​ഹ​​​രാ​​​യി​​​ട്ടു​​​ണ്ട്: മ​​​ന്ത്രി എം.​​​വി.​​​ ഗോ​​​വി​​​ന്ദ​​​ൻ

Aswathi Kottiyoor
WordPress Image Lightbox