23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കേരളം അതിദാരിദ്ര്യം ഇല്ലാതാക്കിയ ആദ്യസംസ്ഥാനമാകും: മന്ത്രി ഗോവിന്ദൻ
Kerala

കേരളം അതിദാരിദ്ര്യം ഇല്ലാതാക്കിയ ആദ്യസംസ്ഥാനമാകും: മന്ത്രി ഗോവിന്ദൻ

അതിദാരിദ്ര്യ നിർമാർജനം നടപ്പാക്കിയ രാജ്യത്തെ ആദ്യസംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന്‌ തദ്ദേശ സ്വയംഭരണമന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. ആലുവ നഗരസഭാ ശതാബ്ദിയാഘോഷത്തോടനുബന്ധിച്ച് നഗരസഭാ അധ്യക്ഷരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിതി ആയോഗ് പട്ടികയിൽ ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. അതിദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തി അവരുടെ ജീവിതനിലവാരം ഉയർത്താനാകണം.

പ്രായമായവർക്ക്‌ സംരക്ഷണം, തൊഴിൽ ആവശ്യമുള്ളവർക്ക് തൊഴിൽ, അസുഖ ബാധിതർക്ക് ചികിത്സ, ഭക്ഷണം എന്നിവ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഒരുക്കണം. കക്ഷിരാഷ്ട്രീയ ഭേദമന്യേ കൂട്ടായ പ്രവർത്തനത്തിലൂടെയേ ഇത് സാധ്യമാകൂ. തൊഴിലില്ലായ്മ തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെ ഒരുവർഷം 20 ലക്ഷം ആളുകൾക്ക് തൊഴിൽ നൽകും. കൂട്ടായ പ്രവർത്തനങ്ങളിലൂടെ ലോകത്തിലെ വികസിത നാടുകൾക്കൊപ്പം എത്താൻ കേരളത്തിന് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ ചേംബർ ഓഫ് മുനിസിപ്പൽ ചെയർമാൻ കേരള അധ്യക്ഷൻ എം കൃഷ്ണദാസ് അധ്യക്ഷനായി. ബെന്നി ബഹനാൻ എംപി, ജെബി മേത്തർ എംപി, അൻവർ സാദത്ത് എംഎൽഎ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ ജെ ജോയി, ആലുവ നഗരസഭാ സെക്രട്ടറി ജെ മുഹമ്മദ് ഷാഫി, വിവിധ നഗരസഭാ അധ്യക്ഷർ തുടങ്ങിയവർ സംസാരിച്ചു.

Related posts

പ്രതിദിന വൈദ്യുതി ഉപയോഗം വെള്ളിയാഴ്ചയും 10 കോടി കടന്നു

Aswathi Kottiyoor

പുതുവർഷത്തിൽ കുതിപ്പ് തുടരാൻ ഇന്ത്യൻ ഓഹരി വിപണി

Aswathi Kottiyoor

ആഫ്രിക്കൻ പന്നിപ്പനി: കർശന നടപടികളുമായി മൃഗസംരക്ഷണ വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox