24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • അ​നാ​വ​ശ്യ​മാ​യ പി​ഴയിൽനിന്ന് ഒ​ഴി​വാ​ക്ക​ണമെന്ന് ബ​സ് ഉ​ട​മ​ക​ൾ
Kerala

അ​നാ​വ​ശ്യ​മാ​യ പി​ഴയിൽനിന്ന് ഒ​ഴി​വാ​ക്ക​ണമെന്ന് ബ​സ് ഉ​ട​മ​ക​ൾ

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ പോ​ലീ​സ്, മോ​ട്ടോ​ർ വാ​ഹ​ന അ​ധി​കാ​രി​ക​ൾ നി​സാ​ര കാ​ര്യ​ങ്ങ​ൾ​ക്ക് അ​നാ​വ​ശ്യ​മാ​യി പി​ഴ ഈ​ടാ​ക്കു​ന്ന ന​ട​പ​ടി​യി​ൽ നി​ന്ന് ബ​സ് ഉ​ട​മ​ക​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ക​ണ്ണൂ​ർ ജി​ല്ലാ ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​സം​ബ​ന്ധി​ച്ച് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് നി​വേ​ദ​നം ന​ൽ​കും. അ​ല്ലാ​തെ വ​രി​ക​യാ​ണെ​ങ്കി​ൽ ജി​ല്ല​യി​ൽ സ്വ​കാ​ര്യ ബ​സ് നി​ർ​ത്തി​വ​യ്ക്കു​ക​യ​ല്ലാ​തെ മ​റ്റു ഗ​ത്യ​ന്ത​ര​മി​ല്ലെ​ന്നും യോഗം അറി യിച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ രാ​ജ്കു​മാ​ർ ക​രു​വാ​ര​ത്ത് അ​ധ്യ​ക്ഷ​ത​ വഹിച്ചു. 2022-23 വ​ർ​ഷ​ത്തേ​ക്കു​ള്ള ഉ​ട​മ​ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സൗ​ജ​ന്യ യാ​ത്രാ പാ​സ് സെ​പ്റ്റം​ബ​ർ ഒ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്താ​നും സെ​പ്റ്റം​ബ​ർ ഒ​ന്നു​മു​ത​ൽ പ​ഴ​യ പാ​സ് ബ​സു​ക​ളി​ൽ സ്വീ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്നും തീ​രു​മാ​നി​ച്ചു. കെ. ​ഗം​ഗാ​ധ​ര​ൻ, കെ. ​വി​ജ​യ​ൻ, പി.​കെ. പ​വി​ത്ര​ൻ, പി.​പി. മോ​ഹ​ന​ൻ, കെ.​പി. മോ​ഹ​ന​ൻ എം.​കെ. പ​വി​ത്ര​ൻ, വി​ജ​യ​മോ​ഹ​ന​ൻ, എം.​കെ. ര​ഞ്ജി​ത്ത്, പി.​വി. പ​ദ്മ​നാ​ഭ​ൻ, സു​ധാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് ആയിരത്തി തൊള്ളായിരത്തി അമ്പത്തിയേഴ് കോടി അഞ്ച് ലക്ഷം രൂപയുടെ ഭരണാനുമതി

Aswathi Kottiyoor

ശബരിമലയിലെ വരുമാനം 100 കോടിക്കടുത്ത്

Aswathi Kottiyoor

ശബരിമല തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കും: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox