30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഖ​ത്ത​ർ ഫി​ഫ “ഹ​യ്യ’ ടി​ക്ക​റ്റു​ള്ള​വ​ർ​ക്ക് സൗ​ദി​യി​ലേ​ക്ക് 60 ദി​വ​സ​ത്തേ​ക്ക് വി​സ
Kerala

ഖ​ത്ത​ർ ഫി​ഫ “ഹ​യ്യ’ ടി​ക്ക​റ്റു​ള്ള​വ​ർ​ക്ക് സൗ​ദി​യി​ലേ​ക്ക് 60 ദി​വ​സ​ത്തേ​ക്ക് വി​സ

ഫി​ഫ ലോ​ക​ക​പ്പ് 2022 സീ​സ​ണി​ൽ “ഹ​യ്യ’ കാ​ർ​ഡ് കൈ​വ​ശ​മു​ള്ള എ​ല്ലാ​വ​ർ​ക്കും സൗ​ദി​യി​ൽ 60 ദി​വ​സം വ​രെ ചെ​ല​വ​ഴി​ക്കാ​ൻ അ​വ​സ​രം. ഹ​യ്യ കാ​ർ​ഡു​ള്ള എ​ല്ലാ ആ​രാ​ധ​ക​രെ​യും സൗ​ദി അ​റേ​ബ്യ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 2022 ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങളി​ലാ​യി ഖ​ത്ത​റി​ലാ​ണു ലോ​ക​ക​പ്പ് ന​ട​ക്കു​ക.

ഹ​യ്യ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് വീ​സ​ക​ൾ​ക്കാ​യു​ള്ള ഏ​കീ​കൃ​ത ദേ​ശീ​യ പ്ലാ​റ്റ്ഫോം വ​ഴി ഇ​ല​ക്ട്രോ​ണി​ക് വി​സ നേ​ടി​യ ശേ​ഷം ലോ​ക​ക​പ്പ് ആ​രം​ഭി​ക്കു​ന്ന​തി​ന് 10 ദി​വ​സം മു​ൻ​പു രാ​ജ്യ​ത്തേ​ക്കു പ്ര​വേ​ശി​ക്കാ​ൻ അ​നു​മ​തി ന​ൽ​കും. ഇ​തി​നാ​യി സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വെ​ബ്സൈ​റ്റ് വ​ഴി അ​പേ​ക്ഷ ന​ൽ​കിയാ​ൽ മ​തി. മെ​ഡി​ക്ക​ൽ ഇ​ൻ​ഷു​റ​ൻ​സും ഇ​തി​നൊ​പ്പം സ്വ​ന്ത​മാ​ക്ക​ണം.

ഫി​ഫ ലോ​ക​ക​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കു​ള്ള ഡി​ജി​റ്റ​ൽ ആ​ൾ​റൗ​ണ്ട് പെ​ർ​മി​റ്റാ​ണ് “ഹ​യ്യ’ കാ​ർ​ഡ്. ലോ​കക​പ്പ് ടി​ക്ക​റ്റു​ക​ൾ വാ​ങ്ങി​യ ശേ​ഷം മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​രാ​ധ​ക​ർ നി​ർ​ബ​ന്ധ​മാ​യും ഹ​യ്യ കാർ​ഡി​ന് അ​പേ​ക്ഷി​ക്ക​ണം. മ​ത്സ​ര ദി​വ​സ​ങ്ങ​ളി​ൽ ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​വ​ർ​ക്കു സൗ​ജ​ന്യ പൊ​തു​ഗ​താ​ഗ​തം ഉൾ​പ്പെ​ടെ നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ൾ ഇ​തു ന​ൽ​കു​ന്നു.

വി​സാ കാ​ല​യ​ള​വി​ൽ എ​ത്ര​ത​വ​ണ വേ​ണ​മെ​ങ്കി​ലും സൗ​ദി​യി​ൽ പ്ര​വേ​ശി​ക്കാ​നും പു​റ​ത്തു​പോ​കാ​നും അ​നു​മ​തി​യു​ണ്ടാ​യി​രി​ക്കും. സൗ​ദി​യി​ൽ എ​ത്തു​ന്ന​തി​ന് മു​മ്പ് ഖ​ത്ത​റി​ൽ പ്ര​വേ​ശി​ച്ചി​രി​ക്ക​ണ​മെ​ന്ന വ്യ​വസ്ഥ​യു​മി​ല്ല.

Related posts

മനോരമ ന്യൂസ് ന്യൂസ്മേക്കർ പുരസ്കാരം കെ.കെ.ശൈലജയ്ക്കു സമ്മാനിച്ചു.

Aswathi Kottiyoor

ജില്ലയ്ക്ക് 30 പച്ചത്തുരുത്തുകള്‍ കൂടി

Aswathi Kottiyoor

കേരളത്തെ മാലിന്യമുക്തമാക്കാൻ ബൃഹത്‌പദ്ധതി ; 2026ൽ ലക്ഷ്യം നേടും

Aswathi Kottiyoor
WordPress Image Lightbox