30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • അ​ട​ച്ചുപൂ​ട്ടി​യ ന​ട​പ​ടിക്ക് ഹൈ​ക്കോ​ട​തി സ്റ്റേ
Kerala

അ​ട​ച്ചുപൂ​ട്ടി​യ ന​ട​പ​ടിക്ക് ഹൈ​ക്കോ​ട​തി സ്റ്റേ

ഇ​രി​ട്ടി: കാ​ലാ​ങ്കി എം​ജി​എ​ൽ​സി സ്കൂ​ൾ അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു. സ്കൂ​ൾ പി​ടി​എ​യും ക​ർ​മ​സ​മി​തി​യും ചേ​ർ​ന്ന് ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​ണ് ഇ​ന്ന​ലെ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വാ​യ​ത്. ഉ​ത്ത​ര​വി​ന്‍റെ പ​ക​ർ​പ്പ് മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ അം​ഗം തോ​മ​സ് വ​ർ​ഗീ​സും കാ​ലാ​ങ്കി വാ​ർ​ഡ് മെം​ബ​ർ ജോ​ളി കോ​ട്ട​ത്തു​വി​ട്ടി​ലും ചേ​ർ​ന്ന് ഡി​ഡി​ഇ​ക്ക് ന​ൽ​കി. പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ജോ ജോ​സ​ഫ്, ജോ​സ​ഫ് ഓ​ര​ത്തേ​ൽ, ജോ​ബി​ൻ​സ് പാ​റ​പ്പ​ള്ളി​ൽ, ലോ​റ​ൻ​സ് തെ​ക്കും​ത​ട​ത്തി​ൽ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.അ​ധ്യ​യ​ന​വ​ര്‍​ഷം ആ​രം​ഭി​ച്ചു ര​ണ്ടു​മാ​സം പി​ന്നി​ട്ട​പ്പോ​ഴാ​ണ് ഒ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ എം​ജി​എ​ല്‍​സി സ്‌​കൂ​ള്‍ അ​ട​ച്ചു​പൂ​ട്ടു​ന്ന​തി​ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ട​ത്. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ജോ ജോ​സ​ഫ് കൊ​ട്ടാ​ര​ത്തി​ല്‍ സ്‌​കൂ​ള്‍ സ​ർ​ക്കാ​ർ എ​ല്‍​പി സ്‌​കൂ​ളാ​യി ഉ​യ​ര്‍​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശം സ​ർ​ക്കാ​രി​ന് ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​തോ​ടൊ​പ്പം കാ​ലാ​ങ്കി സ്‌​കൂ​ള്‍ സം​ര​ക്ഷ​ണ സ​മി​തി ഇ​തൊ​രു ജ​ന​കീ​യ​പ്ര​ശ്ന​മാ​യി ഉ​യ​ർ​ത്തു​ക​യും ചെ​യ്തു.
സ്‌​കൂ​ള്‍ സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഫാ. ​ഷി​ജോ​മോ​ന്‍ വാ​ഴ​പ്പി​ള്ളി​ല്‍, മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം തോ​മ​സ് വ​ര്‍​ഗീ​സ്, എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ സെ​ബാ​സ്റ്റ്യ​ന്‍ കേ​ളി​മാ​റ്റ​ത്തി​ല്‍, ജോ​സ് ഓ​ര​ത്തേ​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ല​യം അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ന്ന​ത്. ഇ​തോ​ടെ ഡി​ഡി​ഇ കാ​ലാ​ങ്കി​യി​ലെ ബ​ദ​ല്‍ വി​ദ്യാ​ല​യം സ​ന്ദ​ര്‍​ശി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ആ​ശ​ങ്ക​ക​ള്‍ വി​ല​യി​രു​ത്തി സ​ര്‍​ക്കാ​രി​ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യെ​ങ്കി​ലും തു​ട​ര്‍​ന​ട​പ​ടി​യി​ല്‍ തീ​രു​മാ​ന​മു​ണ്ടാ​യി​ല്ല.
കേ​ര​ള – ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​യി​ലെ തി​ക​ച്ചും മ​ല​യോ​ര ഗ്രാ​മ​മാ​യ കാ​ലാ​ങ്കി​യി​ൽ ഇ​രു​പ​ത് വ​ര്‍​ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​ദ​ല്‍ വി​ദ്യാ​ല​യ​മാ​ണ് അ​ട​ച്ചു​പൂ​ട്ടാ​ന്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ത്ത​ര​വി​ട്ട​ത്. സ്‌​കൂ​ളി​ല്‍ 37 വി​ദ്യാ​ര്‍​ഥി​ക​ളും ടി​ടി​സി, ബി​എ​ഡ് യോ​ഗ്യ​ത​യു​ള്ള മൂ​ന്ന് അ​ധ്യാ​പ​ക​രു​മു​ണ്ട്. സ്‌​കൂ​ള്‍ അ​ട​ച്ചു​പൂ​ട്ടി​യാ​ല്‍ ഒ​ൻ​പ​ത് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള മാ​ട്ട​റ എ​ല്‍​പി സ്‌​കൂ​ളി​നെ കു​ട്ടി​ക​ൾ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രും. സ​ജീ​വ് ജോ​സ​ഫ് എം​എ​ല്‍​എ ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ല്‍ ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ചെ​ങ്കി​ലും അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​യി​ട്ടി​ല്ല. പി​ന്നീ​ട് വ​കു​പ്പ് മ​ന്ത്രി​യെ നേ​രി​ല്‍​ക്ക​ണ്ടും പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

Related posts

കടുത്ത പ്രതിസന്ധിയിലും പുതിയ നികുതി നിർദേശങ്ങളില്ല; മഹാമാരികാലത്ത്​ സർക്കാറി​െൻറ കരുതൽ

Aswathi Kottiyoor

കാ​ല​വ​ർ​ഷം ദു​ർ​ബ​ല​മാ​യി; മ​ഴ​ക്കു​റ​വ് 22 ശതമാനം

Aswathi Kottiyoor

അമൃത് പദ്ധതി; എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കും

Aswathi Kottiyoor
WordPress Image Lightbox