23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • രാജ്യത്ത് അടുത്ത വര്‍ഷം ആദ്യവാരത്തില്‍ ഇ-പാസ്‌പോര്‍ട്ടുകള്‍ ലഭ്യമാക്കും
Kerala

രാജ്യത്ത് അടുത്ത വര്‍ഷം ആദ്യവാരത്തില്‍ ഇ-പാസ്‌പോര്‍ട്ടുകള്‍ ലഭ്യമാക്കും

രാജ്യത്ത് അടുത്ത വര്‍ഷം ആദ്യവാരത്തില്‍ ഇ-പാസ്‌പോര്‍ട്ടുകള്‍ ലഭ്യമാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം.ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ സുരക്ഷാ നവീകരണവും മെഷീന്‍ റീഡിംഗും ഉറപ്പാക്കുന്ന പാസ്പോര്‍ട്ടില്‍ ഇ-ചിപ്പും മറ്റ് ഫീച്ചറുകളും ചേര്‍ക്കുമെന്ന് വിദേശകാര്യമന്ത്രാലയ സെക്രട്ടറി ഡോ.ഔസേഫ് സയിദ് വ്യക്തമാക്കി.വൈകാതെ തന്നെ ക്ലൗഡ് അധിഷ്ഠിത പാസ്പോര്‍ട്ട് യാഥാര്‍ത്ഥ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ (ഐസിഎഒ) മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് ഇ-പാസ്‌പോര്‍ട്ടുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അന്താരാഷ്‌ട്ര യാത്രകള്‍ സുഗമമാക്കുന്നതിനും നിയമപരമായ പിന്തുണ നല്‍കാനും ഡിജിറ്റല്‍ രൂപത്തിലുള്ള പാസ്‌പോര്‍ട്ടിനാകുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Related posts

ബോട്ടിൽ കൂടുതൽ യാത്രക്കാരെ അനുവദിക്കരുത്‌: ഹൈക്കോടതി

Aswathi Kottiyoor

രണ്ട് ഡോസ് വാക്‌സിന്‍‍ എടുത്തശേഷവും കോവിഡ്: 46 ശതമാനവും കേരളത്തില്‍; സംസ്ഥാനത്ത് ആദ്യഡോസ് എടുത്ത 80,000 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു

Aswathi Kottiyoor

നാളികേരത്തിന് തറവിലെ പ്രഖ്യാപിച്ച് വില സ്ഥിരത ഉറപ്പുവരുത്തണം

Aswathi Kottiyoor
WordPress Image Lightbox