എടൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്നലെ തുടക്കമായി. തലശേരി അതിരൂപത വികാരി ജനറാൾ മോണ്‍ ആന്റണി മുതുകുന്നേല്‍ ഉദ്ഘാടനം ചെയ്തു. കോര്‍പറേറ്റ് മാനേജര്‍ ഫാ മാത്യു ശാസ്താംപടവില്‍ അധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ആര് രാജശ്രീ മുഖ്യപ്രഭാഷണം നടത്തി. മുന്‍ പ്രിന്‍സിപ്പാൾമാരെയും ചടങ്ങിൽ അധ്യാപകരെയും ആദരിച്ചു.
സ്കൂള്‍ മാനേജര്‍ ഫാ തോമസ് വടക്കേമുറിയില്‍, അസിസ്റ്റന്റ് മാനേജര്‍ ഫാ റോബിന് പരിയാനിക്കല്‍, പ്രിന്‍സിപ്പാൾ ലിന്‍സി പി സാം, മുഖ്യാധ്യാപിക സിസിലി ജോസഫ്, എം. ജെ മാത്യു, ജോജു വെണ്ണിലത്തില്, പി. വി ഫിലിപ്പ്, പി. വി തോമസ്, വിനോദ്, കെ. പി അനില, കെ. എം ബെന്നി എന്നിവര്‍ പ്രസംഗിച്ചു.