24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കണ്ണൂരിലേക്ക് നേരിട്ട് വിമാന സർവീസ് തുടങ്ങാൻ താല്പര്യം അറിയിച്ച് യുഎഇ
Kerala

കണ്ണൂരിലേക്ക് നേരിട്ട് വിമാന സർവീസ് തുടങ്ങാൻ താല്പര്യം അറിയിച്ച് യുഎഇ

കണ്ണൂരിലേക്ക് നേരിട്ട് വിമാന സർവീസ് തുടങ്ങാൻ താല്പര്യം അറിയിച്ച് യുഎഇ. ഇക്കാര്യം ആവശ്യപ്പെട്ട് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ ജനറൽ‌ മുഹമ്മദ് എ. അഹ്ലി വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദ്യത്തെ സിന്ധ്യയ്ക്ക് കത്ത് നൽകി.

കണ്ണൂർ അടക്കം ഇന്ത്യയിലെ എട്ടിടങ്ങളിലേക്ക് പുതുതായി സർവീസ് നടത്താനുള്ള താല്പര്യമാണ് യുഎഇ വ്യക്തമാക്കിയത്. കണ്ണൂർ കൂടാതെ അമൃത്‍സർ, തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ, ​ഗോവ, ഭുവനേശ്വർ, ഗുവാഹത്തി, പൂനെ മേഖലകളിൽ സർവീസ് അനുവദിക്കണം എന്നാണ് ആവശ്യം.

ഡൽഹി, മുംബൈ, അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, കൊൽക്കത്ത, തിരുവനന്തപുരം എന്നീ നഗരങ്ങളിൽ നിന്നാണ് നിലവിൽ യുഎഇ വിമാന സർവീസ് നടത്തുന്നത്.

അതേസമയം യുഎഇ വിമാന കമ്പനികളെ കൂടുതൽ വിമാനസർവീസ് നടത്താൻ അനുവദിക്കരുതെന്നാണ് ഇന്ത്യൻ വിമാന കമ്പനികളുടെ നിലപാട്.

Related posts

പാതയോരത്തെ കൊടിതോരണങ്ങൾ: പൊതു ജനങ്ങൾക്ക് അവബോധം നൽകണമെന്ന് ഹൈക്കോടതി.

Aswathi Kottiyoor

കുടുംബ സമേതം യാത്ര; സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ

Aswathi Kottiyoor

ഓക്‌സിജന്‍ക്ഷാമം: രണ്ടാംതരംഗത്തില്‍ രാജ്യത്ത് മരിച്ചത് 619 പേര്‍; കേരളത്തില്‍ ഒരാളും മരണപ്പെട്ടില്ല

Aswathi Kottiyoor
WordPress Image Lightbox