24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • വീടിന് ഭീഷണി തീർത്ത് റോഡ് നിർമ്മാണം – സംരക്ഷണഭിത്തി കെട്ടിത്തരണമെന്ന ആവശ്യം അധികൃതർ നിരാകരിക്കുന്നതായി പരാതി
Iritty

വീടിന് ഭീഷണി തീർത്ത് റോഡ് നിർമ്മാണം – സംരക്ഷണഭിത്തി കെട്ടിത്തരണമെന്ന ആവശ്യം അധികൃതർ നിരാകരിക്കുന്നതായി പരാതി

ഇരിട്ടി: റോഡ് നിർമ്മാണത്തിന്റെ ഭാഗമായി വീടിനോട് ചേർന്ന ഭിത്തി ഇടിച്ചത് മൂലം വീട് തകർച്ചാ ഭീഷണിയിലായി. അയ്യൻകുന്ന് പഞ്ചായത്തിലെ മുരുക്കുംകരിയിലെ വേങ്ങത്താനം ജോഷി ജോസഫിന്റെ വീടാണ് അപകട ഭീക്ഷണിയിലായത് . പുതിയ റോഡ് നിർമ്മാണത്തിനായി മണ്ണ് നീക്കിയതോടെ റോഡിൽ നിന്നും 9 മീറ്റർ ഉയരത്തിൽ ഉള്ള വീടിനെ സംരക്ഷണഭിത്തി കെട്ടിത്തരണമെന്ന് പറഞ്ഞ് ഇവർ മുട്ടാത്ത വാതിലുകളില്ല. എന്നാൽ അധികൃതർ ഈ ആവശ്യത്തോട് മുഖം തിരിഞ്ഞു നിൽക്കുന്ന അവസ്ഥയാണെന്ന് ജോഷി ജോസഫ് പറയുന്നു.
എടൂർ – ആനപ്പന്തി – അങ്ങാടിക്കടവ് – വാണിയപ്പാറ – ചരൽ – പാലത്തുംകടവ് റോഡ് നിർമ്മാണത്തിന്റെ ഭാഗമായാണ് വീടിനോട് ചേർന്ന ഒൻപതു മീറ്ററോളം ഉയരമുള്ള മൺതിട്ട ഇടിച്ചു താഴ്ത്തിയത്. വീടിന് മുന്നിലൂടെ കടന്നുപോകുന്ന റോഡ് നവീകരണ പ്രവർത്തി നടക്കുമ്പോൾ ഇവരുടെ വീടിനെ ആവശ്യമായ സംരക്ഷണഭിത്തി കെട്ടി നൽകണമെന്നാണ് ഇവരുടെ ആവശ്യം. ഈ വീടിൻറെ ഇരുവശങ്ങളിലും സംരക്ഷണഭിത്തി കെട്ടി കൊണ്ടാണ് റോഡ് നിർമ്മാണ പ്രവർത്തി നടന്നുവരുന്നതും. സ്ഥലം എംഎൽഎയും, പഞ്ചായത്ത് പ്രസിഡണ്ടും ഉൾപ്പെടെയുള്ളവർ ബന്ധപ്പെട്ട അധികൃതരോട് ഇവർക്ക് സംരക്ഷണഭിത്തി കെട്ടി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും ഇതുവരെ നടന്നിട്ടില്ല. ഒരു കിലോമീറ്റർ റോഡിന് അഞ്ചരക്കോടി രൂപ വകയിരുത്തിയാണ് നവീകരണം. 11 മീറ്റർ വീതിയിൽ അഞ്ചര മീറ്റർ വീതിയുള്ള ടാറിങ്ങോടെയാണ് റോഡ് നിർമ്മാണ പ്രവർത്തി. ഇതിൽ ഓവുചാൽ ഉൾപ്പെടെയുണ്ട്. എന്നാൽ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി മണ്ണ് നീക്കിയപ്പോൾ റോഡിൽ നിന്നും 9 മീറ്റർ ഉയരത്തിൽ ആയി വീട്. വീടിൻറെ താഴ്ഭാഗത്ത് ടാറിങ്ങിനായി മണ്ണ് കൂടി മാറ്റിയപ്പോൾ വീട് തന്നെ അപകടാവസ്ഥയിലാണ് . 2021 ഡിസംബറിലാണ് റോഡ് നിർമ്മാണ പ്രവർത്തി ആരംഭിച്ചത്. റോഡ് നിർമ്മാണത്തിന്റെ ഭാഗമായി സൗജന്യമായാണ് ആളുകൾ സ്ഥലം വിട്ടു നൽകുന്നതും. ഇവർക്ക് സംരക്ഷണഭിത്തി കെട്ടിക്കൊടുക്കാതെ റോഡ് നിർമ്മാണ പ്രവർത്തി നടത്താൻ അനുവദിക്കില്ലന്നാണ് നാട്ടുകാരും പറയുന്നത്.

Related posts

കടുവാപ്പേടി ഒഴിയുന്നില്ല മലയോരത്തെ ജനജീവിതം നിശ്ചലാവസ്ഥയിൽ

Aswathi Kottiyoor

എം.പി.ബാലകൃഷ്ണൻ മാസ്റ്റർ സ്മാരക അവാർഡ് മാത്യു എം കണ്ടത്തിലിന്

Aswathi Kottiyoor

അഗ്‌നി രക്ഷാ നിലയത്തില്‍ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി പതാക ഉയര്‍ത്തി

Aswathi Kottiyoor
WordPress Image Lightbox