25.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • പേരാവൂർ താലൂക്കാസ്പത്രി വിഷയം; ആരോഗ്യമന്ത്രിക്ക് നിവേദനം നല്കി
Kerala

പേരാവൂർ താലൂക്കാസ്പത്രി വിഷയം; ആരോഗ്യമന്ത്രിക്ക് നിവേദനം നല്കി

പേരാവൂർ താലൂക്കാസ്പത്രിയുടെ വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ അടിയന്തര ഇടപെടലാവശ്യപ്പെട്ട്ആരോഗ്യ മന്ത്രി വീണ ജോർജിന്ഡി. വൈ. എഫ്. ഐ പേരാവൂർ ബ്ലോക്ക് കമ്മറ്റി നിവേദനം നൽകി. അനസ്തീഷ്യ ഡോക്ടറെ ഉടൻ നിയമിക്കുക, മാസ്റ്റർ പ്ലാനിന്റെ ടെണ്ടർ നടപടി വേഗത്തിലാക്കുക, ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തുക എന്നീ ആവശ്യങ്ങളും നിവേദനത്തിലുണ്ട്.

ഡി. വൈ. എഫ്. ഐ ബ്ലോക്ക് സെക്രട്ടറി കെ. രഗിലാഷ്, പ്രസിഡന്റ് എം. എസ്. അമൽ എന്നിവർ മന്ത്രിയെ ഓഫീസിൽ സന്ദർശിച്ചാണ് നിവേദനം നൽകിയത്. താലൂക്ക് ആസ്പത്രിയുടെ വികസനത്തിന് പ്രത്യേക പരിഗണനയാണ് സർക്കാർ നൽകുന്നതെന്നും അനസ്തീഷ്യ ഡോക്ടറുടെ അഭാവം പരിഹരിക്കാൻ അടിയന്തര ഇടപെടൽ നടത്തുമെന്നും മന്ത്രി നിവേദകസംഘത്തിന് ഉറപ്പ് നൽകി.

Related posts

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പാലിക്കുക

Aswathi Kottiyoor

അളവുതൂക്ക പരിശോധനകളുടെ കൃത്യത ഉറപ്പാക്കുന്ന ഉപകരണങ്ങൾ ലീഗൽ മെട്രോളജി വകുപ്പിൽ ലഭ്യമാക്കിയതായി മന്ത്രി

Aswathi Kottiyoor

തദ്ദേശവകുപ്പ് സംയോജനം: സ്ഥലംമാറ്റത്തിൽ ഭിന്നശേഷി അവകാശ നിയമം പാലിക്കണം

Aswathi Kottiyoor
WordPress Image Lightbox