23.6 C
Iritty, IN
November 21, 2024
  • Home
  • Thiruvanandapuram
  • സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ കാല്‍നട മേല്‍പാലം നാടിന് സമര്‍പ്പിച്ചു.
Thiruvanandapuram

സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ കാല്‍നട മേല്‍പാലം നാടിന് സമര്‍പ്പിച്ചു.

തിരുവനന്തപുരം: നഗരവാസികള്‍ക്കായി കിഴക്കേകോട്ടയില്‍ പണി കഴിപ്പിച്ച കാല്‍നട മേല്‍പ്പാലം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു. അഭിമാനം അനന്തപുരി എന്ന സെല്‍ഫി പോയിന്റിന്റെ ഉദ്ഘാടനം നടന്‍ പൃഥ്വിരാജ് നിവഹിച്ചു. സംസ്ഥാനത്തെ തന്നെ ഏറ്റവും നീളം കൂടിയ കാല്‍നട മേല്‍പാലമാണ് കിഴക്കേകോട്ടയില്‍ നിര്‍മിച്ചത്.

104 മീറ്റര്‍ നീളമുള്ള സംസ്ഥാനത്തെ തന്നെ ഏറ്റവും നീളംകൂടിയ കാല്‍നട മേല്‍പാലമാണ് തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തില്‍ യാഥാര്‍ത്ഥ്യമായത്.

കാല്‍നട മേല്‍ പാലം ടൂറിസം മന്ത്രി മന്ത്രി മുഹമ്മദ് റിയാസും സെല്‍ഫി പോയിന്റിന്റെ ഉദ്ഘാടനം ചലച്ചിത്ര താരം പൃഥ്വിരാജും നിര്‍വഹിച്ചു. മേയര്‍ ആര്യാ രാജേന്ദ്രനോടൊപ്പം മേല്‍പാലത്തില്‍ കയറിയതിനു ശേഷമാണ് ഉദ്ഘാടന വേദിയിലേക്ക് ഇരുവരും എത്തിയത്.

നാല് കോടിയോളം രൂപ മുടക്കി ആക്‌സോ എന്‍ജിനിയേഴ്‌സാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ചടങ്ങില്‍ എ എ റഹീം എം പി, മന്ത്രിമാരായ ആന്റണി രാജു ജി ആര്‍ അനില്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

Related posts

പുതിയ വാഹനങ്ങൾക്ക് താൽക്കാലിക രജിസ്ട്രേഷൻ വേണ്ടെന്ന് റിപ്പോർട്ടുകൾ… വാഹനം കാണിക്കാൻ ആർടിഒ ഓഫീസിൽ പോകുന്നതും ഒഴിവാകും…

Aswathi Kottiyoor

സംസ്ഥാനത്ത് വീണ്ടും ചെള്ളുപനി മരണം; മരിച്ചത് തിരുവനന്തപുരം പാറശ്ശാല സ്വദേശി.*

Aswathi Kottiyoor

തീരദേശ ഹൈവേ: 2 റീച്ചിൽ നിർമാണം തുടങ്ങി; ഡിപിആർ തയാറാക്കൽ അവസാന ഘട്ടത്തിൽ.

Aswathi Kottiyoor
WordPress Image Lightbox