24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കേരള-ലക്ഷദ്വീപ്-കര്‍ണ്ണാടക തീരങ്ങളില്‍ ഓഗസ്റ്റ് 25 വരെ മത്സ്യബന്ധനത്തിന് പോകരുത്
Kerala

കേരള-ലക്ഷദ്വീപ്-കര്‍ണ്ണാടക തീരങ്ങളില്‍ ഓഗസ്റ്റ് 25 വരെ മത്സ്യബന്ധനത്തിന് പോകരുത്

കേരള-ലക്ഷദ്വീപ്-കര്‍ണ്ണാടക തീരങ്ങളില്‍ ഓഗസ്റ്റ് 25 വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.

തെക്ക്-കിഴക്കന്‍ അറബിക്കടലിലും, കര്‍ണ്ണാടക തീരത്തും അതിനോട് ചേര്‍ന്നുള്ള മധ്യ-കിഴക്കന്‍ അറബിക്കടലിലും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

‘ഓഗസ്റ്റ് 23 വരെ തമിഴ്‌നാട് തീരം, കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. 24ന് കന്യാകുമാരി തീരത്ത് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത. ഈ സാഹചര്യത്തില്‍ മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മുന്നറിയിപ്പുള്ള തീയതികളില്‍ മത്സ്യബന്ധനത്തിന് പോകരുത്’- ജില്ലാ കളക്ടര്‍ ജറോമിക് ജോര്‍ജ് അറിയിച്ചു.

Related posts

ജ​ന​വാ​സ​മേ​ഖ​ല​യ്ക്ക് കൃ​ത്യ​മാ​യ നി​ര്‍​വ​ച​നം ന​ല്ക​ണ​മെ​ന്ന് കെ​സി​ബി​സി

Aswathi Kottiyoor

വന്യജീവികളുടെ ജനന നിയന്ത്രണം, സംസ്ഥാന സർക്കാർ സുപ്രിം കോടതിയെ സമീപിക്കും

Aswathi Kottiyoor

ഫറോക്ക് ടിപ്പു കോട്ട ടൂറിസം വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കാൻ ശ്രമം

Aswathi Kottiyoor
WordPress Image Lightbox