30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • റബ്ബറിന് വീണ്ടും വിലയിടിഞ്ഞു : കർഷകർ പ്രതിസന്ധിയിൽ
Kerala

റബ്ബറിന് വീണ്ടും വിലയിടിഞ്ഞു : കർഷകർ പ്രതിസന്ധിയിൽ

കാര്‍ഷിക മേഖലയില്‍ വീണ്ടും വിലയിടിവിന്റെ കാലം. റബര്‍വില കൂപ്പുകുത്തി. മാസങ്ങള്‍ മുമ്പ് 190 രൂപ വരെയെത്തിയ റബര്‍വില കുറഞ്ഞ് 161 രൂപയിലെത്തി. ഇതോടെ മലയോരത്തെ കര്‍ഷകര്‍ വന്‍ പ്രതിസന്ധിയിലായി.
ഉല്‍പാദനത്തകര്‍ച്ചയും രോഗബാധയും കര്‍ഷകനെ വലക്കുന്നതിനുപുറമെയാണ് വിലയിടിവ് പ്രഹരമായത്. ടാപ്പിങ് കൂലിയും അസംസ്കൃത വസ്തുക്കളുടെ വിലയുമൊക്കെ വലിയ തോതില്‍ വര്‍ധിച്ചിരുന്നു. നീണ്ട മഴക്കാലം കടന്ന് തോട്ടങ്ങളില്‍ ടാപ്പിങ് തുടങ്ങിയത് മുതല്‍ വിലത്തകര്‍ച്ചയുടെ നാളുകളാണ്. ഫംഗസ് ബാധമൂലം ഇലകള്‍ പൂര്‍ണമായി കൊഴിഞ്ഞതിനാല്‍ പാലുല്‍പാദനം പകുതിയായി. ഇല കൊഴിഞ്ഞ തോട്ടങ്ങളില്‍ ഉല്‍പാദനം ഇനിയും കുറയാനാണ് സാധ്യത.
ആഗസ്റ്റ് ആദ്യവാരം കിലോക്ക് 170 രൂപക്ക് മുകളിലായിരുന്നു റബര്‍ വില. അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവാണ് റബറിന്റെ തകര്‍ച്ചക്ക് കാരണം. 170 രൂപയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവില. പക്ഷേ, ഇതിനേക്കാള്‍ പത്തുരൂപ കുറഞ്ഞ തുകയാണ് ഇപ്പോള്‍ കര്‍ഷകര്‍ക്ക് കിട്ടുന്നത്.

Related posts

കേന്ദ്ര വാക്‌സിന്‍ നയം പൗരന്മാരുടെ ആരോഗ്യത്തിനുള്ള അവകാശത്തെ ഹനിക്കുന്നു: സുപ്രിംകോടതി………..

കോവിഡ് പ്രതിരോധം: വാർഡുതല സമിതികൾ ശക്തിപ്പെടുത്തും

Aswathi Kottiyoor

ശബരിമല ദർശനത്തിന്‌ വ്യാഴാഴ്‌ച മുതൽ സ്‌പോട്ട്‌ ബുക്കിങ്‌; പത്തിടത്ത്‌ സൗകര്യം ഒരുക്കിയതായി സർക്കാർ .

Aswathi Kottiyoor
WordPress Image Lightbox