27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ആണും പെണ്ണും അടുത്തിരുന്നാല്‍ ഒന്നും സംഭവിക്കില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി
Kerala

ആണും പെണ്ണും അടുത്തിരുന്നാല്‍ ഒന്നും സംഭവിക്കില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി

ആണും പെണ്ണും അടുത്തിരുന്നാല്‍ ഒന്നും സംഭവിക്കില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി. ജെന്‍ഡര്‍ യൂണിഫോമിന്റെയും മിക്സഡ് സ്കൂളിന്റെയും കാര്യത്തില്‍ സര്‍ക്കാരിന് ഒരു നിര്‍ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.യൂണിഫോം ഏതു വേണമെന്നു സര്‍ക്കാര്‍ അടിച്ചേല്‍പിക്കുന്നില്ല. ഓരോ സ്കൂളിനും ഇഷ്ടമുള്ള യൂണിഫോം തീരുമാനിക്കാം. ഇതിനായി നടപടിക്രമങ്ങളുണ്ട്. ഏതു യൂണിഫോം വേണമെന്നു പിടിഎ തീരുമാനിക്കണം. ഇത് തദ്ദേശ സ്ഥാപനങ്ങള്‍ അംഗീകരിക്കണം.

ഇക്കാര്യം സര്‍ക്കാരിനു റിപ്പോര്‍ട്ട് ചെയ്യണം. മിക്സഡ് സ്കൂളുകളായി പ്രവര്‍ത്തിക്കുന്നതിനു സാഹചര്യമുണ്ടോയെന്നും അംഗീകരിച്ച യൂണിഫോം നടപ്പിലാക്കുന്നതില്‍ തടസ്സമുണ്ടോയെന്നും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്കൂളിലെത്തി പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കും. ഇതിനുശേഷമാകും സര്‍ക്കാര്‍ അനുമതി നല്‍കുക.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു ബെഞ്ചില്‍ ഒരുമിച്ചിരുന്നതുകൊണ്ട് എന്തെങ്കിലും സംഭവിച്ചതായി ഒരു പരാതിയും സര്‍ക്കാരിനു ലഭിച്ചിട്ടില്ല. ലിംഗസമത്വത്തെ ചിലര്‍ ഭയക്കുന്നതെന്തിനെന്ന് അറിയില്ല. തിയറ്ററില്‍ ഒരുമിച്ചിരുന്നു സിനിമ കാണുന്നതും വിമാനത്തിലും ബസിലും ഒരുമിച്ചിരുന്നു യാത്ര ചെയ്യുന്നതും ചൂണ്ടിക്കാണിച്ച മന്ത്രി, ഇക്കാര്യത്തില്‍ തെറ്റായ മനസ്സോടെ കേരളീയ സമൂഹം ചിന്തിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടു.

Related posts

കടൽക്ഷോഭം: ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

Aswathi Kottiyoor

മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിക്ക് ഓൺലൈനായി അപേക്ഷിക്കാം

Aswathi Kottiyoor

ശബരിമല വിമാനത്താവളം മുന്‍ഗണനാ പട്ടികയില്‍പ്പെടുത്തി നടപ്പിലാക്കും: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox