24.8 C
Iritty, IN
July 16, 2024
  • Home
  • Iritty
  • മഴയാത്ര നടത്തി
Iritty

മഴയാത്ര നടത്തി

ഇരിട്ടി: ജില്ലാ പഞ്ചായത്തും വിദ്യാഭ്യാസ വകുപ്പും മണിക്കടവ്‌ സെന്റ്‌ തോമസ്‌ ഹയർ സെക്കന്ററി സ്‌കൂളും ചേർന്ന്‌ ജില്ലയിലെ നൂറ്‌ കണക്കിന്‌ വിദ്യാർഥികളെ പങ്കെടുപ്പിച്ച്‌ മഴയാത്ര നടത്തി. മണിക്കടവിൽ നിന്നും കാഞ്ഞിരക്കൊല്ലിയിലേക്ക് നടത്തിയ മഴയാത്ര കെ. കെ. ശൈലജ എംഎൽഎ ഫ്‌ളാഗ്‌ ഓഫ്‌ചെയ്‌തു. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബിനോയ്‌കുര്യൻ
അധ്യക്ഷനായി. സ്‌കൂൾ പ്രിൻസിപ്പൽ ഷാജി വർഗീസ്‌, ജില്ലാ പഞ്ചായത്ത്‌ സ്ഥിരം സമിതി ചെയർമാൻമാരായ അഡ്വ. കെ. കെ. രത്‌നകുമാരി, യു. പി. ശോഭ, ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. റോബർട്ട്‌ ജോർജ്‌, ഫാ. പയസ്‌ പടഞ്ഞാറെമുറിയിൽ, ബേബി തോലാനി, ഉളിക്കൽ, പയ്യാവൂർ, കേളകം പഞ്ചായത്ത്‌ പ്രസിഡന്റുമാരായ പി. സി. ഷാജി, സാജുസേവ്യർ, സി. ടി. അനീഷ്‌, ജില്ലാ
പഞ്ചായത്തംഗങ്ങളായ കോങ്കി രവീന്ദ്രൻ, വി. ഗീത, തമ്പാൻ, ശ്രീജിനി, എൻ. പി. ശ്രീധരൻ, ലിസി ജോസഫ്‌, വിദ്യാഭ്യാസ വകുപ്പ്‌ ഡെപ്യൂട്ടി ഡയറക്ടർ വി. എ. ശശീന്ദ്രവ്യാസ്‌, പി. എം. നീലകണ്‌ഠൻ, ടി. സണ്ണിജോൺ, ജാൻസി കുന്നേൽ, ബിജു പുത്തൻപുരയ്‌ക്കൽ എന്നിവർ സംസാരിച്ചു. മഴയാത്രയിൽ മൂവായിയിരത്തി അഞ്ഞൂറിൽ പരം വിദ്യാർഥികൾ പങ്കെടുത്തു. സമാപന സമ്മേളനം പാടാൻകവലയിൽ സജീവ്‌ ജോസഫ്‌ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. അഡ്വ. കെ. കെ. രത്‌നകുമാരി അധ്യക്ഷയായി.

Related posts

വീട്ടിൽ സൂക്ഷിച്ച വാഷുമായി യുവാവ് അറസ്റ്റിൽ

Aswathi Kottiyoor

യാ​ത്രാ​വി​ല​ക്ക് ഇ​ള​വ് പ്ര​ഖ്യാ​പ​ന​ത്തി​ൽ മാ​ത്രം; മാ​ക്കൂ​ട്ട​ത്ത് നി​യ​ന്ത്ര​ണം തു​ട​രു​ന്നു

Aswathi Kottiyoor

ഞങ്ങളുടെ മാധ്യമപ്രവര്‍ത്തനം അതേപടി തന്നെ തുടരും’; പ്രസ്താവനയുമായി ബിബിസി

Aswathi Kottiyoor
WordPress Image Lightbox