24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • പ്രളയം: നഷ്ടപരിഹാര തുക അപര്യാപ്തം, പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം – താലൂക്ക് വികസന സമിതി.
Iritty

പ്രളയം: നഷ്ടപരിഹാര തുക അപര്യാപ്തം, പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം – താലൂക്ക് വികസന സമിതി.

ഇരിട്ടി: കണിച്ചാർ – കേളകം മേഖലകളിൽ ഉണ്ടായ പ്രളയത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് നൽകുന്ന നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്നും ദുരിതമനുഭവിക്കുന്നവർക്ക് ജീവിത സാഹചര്യം ഉറപ്പാക്കാൻ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് നഷ്ടപരിഹാര തുക വർദ്ധിപ്പിക്കണമെന്നും താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. യോഗം ഒറ്റക്കെട്ടായി പാസ്സാക്കിയ പ്രമേയം സർക്കാരിലേക്കയക്കും. നിലവിൽ പ്രകൃതിക്ഷോഭങ്ങൾക്ക് ഇരയാകുന്നവർക്ക് നൽകുന്ന നഷ്ട പരിഹാര തുക കൊണ്ട് ശുചീകരണം പോലും നടത്താൻ തികയില്ലെന്ന് ജനപ്രതിനിധികൾ ചൂണ്ടികാട്ടി. സമാനതകളില്ലാത്ത ദുരന്തമാണ് കനത്ത മഴയിൽ സംഭവിച്ചത്. നിലവിൽ ലഭ്യമായ കണക്ക് പ്രകാരം 38 വീടുകളാണ് തകർന്നതെന്ന് തഹസിൽദാർ യോഗത്തിൽ വ്യക്തമാക്കി. 105 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. ഇവരൊക്കെ വീടുകളിലേക്ക് തിരികെ പോയിട്ടുണ്ട്.
കേളകം പഞ്ചായത്തിലെ ശാന്തിഗിരി – കൈലാസം പടിയിലെ ഭൂമി വിള്ളൽ പ്രതിഭാസത്തെ കുറിച്ച് ദുരന്തനിവാരണ വിഭാഗം പരിശോധന നടത്തി 7 കുടുംബങ്ങളെ അടിയന്തിരമായി മാറ്റി പാർപ്പിക്കാനും ധനസഹായം നൽകാനും നിർദ്ദേശം നൽകിയിട്ടുണ്ട്.40 കുടുംബങ്ങളെ മാറ്റിപാർപ്പിക്കണമെന്നായിരുന്നു റവന്യു വകുപ്പ് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നത്. കൂടുതൽ പഠനങ്ങൾക്കായി പാലക്കാട് ഐഐടിയിൽ നിന്നുള്ള സംഘം ഈയാഴ്ച്ച എത്തും. ഇതു വരെയുണ്ടായ പ്രകൃതിക്ഷോഭങ്ങളിൽ കഴിഞ്ഞ മാസം 27 വരെയുള്ള അപേക്ഷകകളിൽ നഷ്ടപരിഹാര തുക കൊടുത്തതായി തഹസിൽദാർ അറിയിച്ചു.
ആറളം ഫാമിൽ 3 മന്ത്രിമാരും 2 എം എൽ എമാരും പങ്കെടുത്ത യോഗത്തിലും താലൂക്ക് വികസന സമിതി യോഗത്തിലും ആവർത്തിച്ച് ആവശ്യപ്പെട്ട ആനമതിൽ തള്ളി നിലവിലെ പൊട്ടിപൊളിഞ്ഞ മതിൽ ആദിവാസികളുടെ സഹകരണത്തോടെ അറ്റകുറ്റപണി നടത്താനുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നീക്കത്തിൽ സർക്കാറിനെ അതൃപ്തി അറിയിക്കും.
ഇരിട്ടി പുതിയ പാലത്തിന് സമീപത്തെ ഓട്ടോമാറ്റിക്ക് ട്രാഫിക് സിഗ്നൽ സിസ്റ്റം പ്രവർത്തനക്ഷമമാക്കണമെന്ന് കെ. മുഹമ്മദലി ആവശ്യപ്പെട്ടു. ആറളം പഞ്ചായത്തിലെ പ്രളയത്തിൽ തകർന്ന മാഞ്ചോട് പാലത്തിന് ബജറ്റിൽ 2 കോടി അനുവദിച്ചിട്ടുണ്ടെങ്കിലും പരിശോധന റിപ്പോർട്ടിനായി കാലതാമസം നേരിടുകയാണെന്നും നിർമ്മാണം വേഗത്തിലാക്കാൻ അടിയന്തിര ഇടപെടൽ നടത്തണമെന്ന് പായം ബാബുരാജ് ആവശ്യപ്പെട്ടു
ഇരിട്ടി താലൂക്കാശുപത്രിയിലെ ഡോക്ടർമാരുടെ ഒഴിവുകൾ ഒരു പരിധി വരെ പരിഹരിക്കപ്പെട്ടു വരികയാണെന്നും 2 താൽക്കാലിക ഡോക്ടർമാരെ നഗരസഭ തന്നെ സപ്തംമ്പർ മുതൽ നേരിട്ട് നിയമിക്കുമെന്നും തെരുവ് നായ ശല്യം പരിഹരിക്കാൻ മേഖലയിലെ തദ്ദേശ സ്ഥാപനങ്ങൾ യോജിച്ച നടപടി സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും നഗരസഭാ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ പറഞ്ഞു. ആറളം ഫാമിൽ തൊഴിലാളികളുടെ ശമ്പള കുടിശ്ശിക ഉടൻ നൽകണമെന്നും ശമ്പളം കൃത്യമായി നൽകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാറിനോട് ആവശ്യപ്പെടണമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. വേലായുധൻ യോഗത്തിൽ ആവശ്യപ്പെട്ടു.
സണ്ണി ജോസഫ് എം എൽ എ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡൻ്റ് മാരായ പി. ശ്രീമതി, റോയ് നമ്പൂടകം, പി.പി. വേണുഗോപാൽ, കെ.പി.രാജേഷ്, കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികളായ മാത്തുക്കുട്ടി പന്തപ്ലാക്കൽ, ബെന്നിച്ചൻ മഠത്തിനകം, ജോസഫ് പൊതിട്ടയിൽ , കെ.പി. ഷാജി എന്നിവരും വകുപ്പ് പ്രതിനിധികളും പങ്കെടുത്തു.

Related posts

ഇരിട്ടി എസ്എൻഡിപി യൂണിയൻ രണ്ടുകോടി 95,000 രൂപ മൈക്രോഫിനാൻസ് വായ്പയായി വിതരണം ചെയ്തു

Aswathi Kottiyoor

സിപിഎം പുന്നാട് ലോക്കൽ കമ്മിറ്റിയുടെ നവീകരിച്ച ഇഎംഎസ് സ്മാരക മന്ദിരം ഉദ്‌ഘാടനം 25 ന്

Aswathi Kottiyoor

പരിസ്ഥിതി ലോല മേഖലാ പ്രഖ്യാപനം – ഇരിട്ടിയിൽ സർവക്ഷി കർമ്മ സമിതി രൂപീകരിച്ചു 14 ന് മലയോര ഹർത്താൽ

Aswathi Kottiyoor
WordPress Image Lightbox