26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ
Kerala

ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ

കെ. എസ്. യു പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ലഹരിക്കെതിരെ ഡോർ റ്റു ഡോർ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. ബ്ലോക്ക്‌ തല ഉദ്ഘാടനം അങ്ങാടിക്കടവിൽ വെച്ചു നടന്നു. അയ്യൻകുന്ന് പഞ്ചയത്ത് മെമ്പർ സീമ സനോജ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. കെ. എസ്‌. യു ബ്ലോക്ക് പ്രസിഡന്റ് അലക്സ് ബെന്നി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കോൺഗ്രസ്‌ കരിക്കോട്ടക്കരി മണ്ഡലം പ്രസിഡന്റ്‌ മനോജ് എം കണ്ടത്തിൽ, പഞ്ചായത്ത്‌ മെമ്പർമാരായ സജി മച്ചിത്താന്നി, സിന്ധു ബെന്നി എന്നിവർ സംസാരിച്ചു. ഭാരവാഹികളായ ലിസ്ബിൻ, സിയോണ ജോസഫ്, അഭിനന്ദ്, അബിൻ ജോസ്, ആൽബിൻ ആന്റണി, ക്രിസ്റ്റിയാനോ ജോയൽ, ഡോൺ വിവേക് ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അയ്യങ്കുന്നു പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ വീടുകൾ സന്ദർശിച്ച് വിദ്യാർത്ഥികൾ ലഘുലേഖകൾ നൽകുകയും ലഹരിവിരുദ്ധ ബോധവൽക്കരണം നടത്തുകയും ചെയ്തു.

Related posts

ജിഎസ്ടി: കുറഞ്ഞ നിരക്ക് 8 ശതമാനമാക്കി ഉയർത്തുന്നു

Aswathi Kottiyoor

കോവിഡ് മരണം: നഴ്‌സുമാരുടെ കുടുംബത്തിന് ധനസഹായം

Aswathi Kottiyoor

80 കോടി രൂപയുടെ ഇൻപുട് ടാക്‌സ് ക്രെഡിറ്റ് വെട്ടിപ്പ് നടത്തിയ പ്രതിയെ ജി.എസ്.ടി വകുപ്പ് അറസ്റ്റ് ചെയ്തു

Aswathi Kottiyoor
WordPress Image Lightbox