24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ദേശീയപാതയിലെ കുഴികളിൽ വീണ് ആളുകൾ മരിക്കുന്നതിൽ ഉത്തരവാദി ആരെന്ന്‌ ഹൈക്കോടതി
Kerala

ദേശീയപാതയിലെ കുഴികളിൽ വീണ് ആളുകൾ മരിക്കുന്നതിൽ ഉത്തരവാദി ആരെന്ന്‌ ഹൈക്കോടതി

റോഡിലെ അപകടങ്ങൾ മനുഷ്യനിർമിത ദുരന്തമാണെന്ന് ഹൈക്കോടതി. ദേശീയപാതയിലെ കുഴികളിൽ വീണ് അപകടമരണങ്ങൾ പതിവാകുന്നതിൽആശങ്ക രേഖപ്പെടുത്തിയാണ് കോടതിയുടെ പരാമർശം. ഇതിന് ആരാണ് ഉത്തരവാദികളെന്നും ദേശീയപാത അതോറിറ്റിയോട് കോടതി ആരാഞ്ഞു. കുഴികൾമൂലം അപകടം ഉണ്ടായാൽ ജില്ലാ കലക്ടർമാർ വിശദീകരണം നൽകണം. ആളുകൾ മരിക്കുമ്പോൾ എന്തിന് ടോൾ നൽകണം. ടോൾ പിരിവ് തടയേണ്ടത് ആരാണ്‌. വിജിലൻസ് ഡയറക്ടർ 31ന് ഓൺലൈനിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചു. റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച ഹർജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്.

അങ്കമാലിയിൽ സ്‌കൂട്ടർ യാത്രക്കാരന്റെ മരണത്തിന്‌ ഉത്തരവാദി കരാറുകാരനാണെന്നും ഹൈക്കോടതിയുടെ സവിശേഷ അധികാരം ഉപയോഗിച്ച് നഷ്ടപരിഹാരത്തിന് ഉത്തരവിടണമെന്നും ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടു. റോഡ് നന്നാക്കാൻ കരാറുകാരനോട് ആവശ്യപ്പെട്ടിട്ട് നടപടി ഉണ്ടായില്ലെന്നും അതോറിറ്റി അറിയിച്ചു. അപകടത്തിന് ഉത്തരവാദികൾക്കെതിരെ സ്വീകരിച്ച നിയമപരമായ നടപടികളും നഷ്ടപരിഹാരം ഈടാക്കാൻ സ്വീകരിച്ച നടപടികളും അറിയിക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചു. സ്വീകരിച്ച നടപടികൾ സംബന്ധിച്ച്‌ ദേശീയപാത അതോറിറ്റിയും റിപ്പോർട്ട് നൽകണം.

Related posts

കെ റെയിൽ : അഡീഷണൽ സോളിസിറ്റർ ജനറൽ ഇന്ന്‌ ഹൈക്കോടതിയിൽ

Aswathi Kottiyoor

ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പ്; പൊന്‍മുടിയില്‍ ഒരുങ്ങി

Aswathi Kottiyoor

കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റും കൊളച്ചേരി എ യു പി സ്കൂൾ മാനേജരുമായിരുന്ന ശ്രീ എം ഗോവിന്ദൻമാസ്റ്റർ (86) നിര്യാതനായി.

Aswathi Kottiyoor
WordPress Image Lightbox